ഇസ്‌ലാമിനേയും മോദിയെയും ശബരിമലയെയും അപമാനിച്ചു: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മാഗസിന് എതിരെ എംഎസ്എഫും എബിവിപിയും

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റുഡന്‍സ് യൂണിയന്‍ മാഗസിന് എതിരെ പ്രതിഷേധവുമായി എംഎസ്എഫും എബിവിപിയും
ഇസ്‌ലാമിനേയും മോദിയെയും ശബരിമലയെയും അപമാനിച്ചു: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മാഗസിന് എതിരെ എംഎസ്എഫും എബിവിപിയും

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റുഡന്‍സ് യൂണിയന്‍ മാഗസിന് എതിരെ പ്രതിഷേധവുമായി എംഎസ്എഫും എബിവിപിയും. മാഗസിനില്‍ ഇസ്‌ലാമിനെയു ഹിന്ദു മതത്തേയും പ്രധാനമനന്ത്രിയേയും അപമാനിക്കുന്ന കൃതികളുണ്ടെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

മാഗസിനില്‍ പ്രസിദ്ധീകരിച്ച മൂടുപടം എന്ന കവിത ഇസ്‌ലാം മതത്തെ അപമാനിക്കുന്നുവെന്ന് എംഎസ്എഫ് ആരോപിക്കുന്നു. ബുദ്ധക്കണ്ണ് എന്ന കവിത ശബരിമലയെ അപമാനിച്ചുവെന്നാണ് എബിവിപി ആരോപണം. മാഗസിനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായും പരാമര്‍ശങ്ങളുണ്ടെന്നും എബിവിപി ആരോപിക്കുന്നു.

പര്‍ദ്ദ ധരിക്കുന്ന സ്ത്രീകളേയും ഇസ്‌ലാമിലെ സ്വര്‍ഗ നരക വിശ്വാസങ്ങളേയും നിന്ദ്യമായ ഭാഷയില്‍ അവഹേളിക്കുന്നതാണ് മൂടുപടമെന്ന കവിതയെന്നാണ് എംഎസ്എഫ് ആരോപിച്ചു. പോസ്റ്റ് ട്രൂത്ത് എന്ന പേരില്‍ ഇറക്കിയ മാഗസിനില്‍ നിറഞ്ഞു നില്‍ക്കുന്നത് മുഴുവന്‍ രാജ്യവിരുദ്ധ കവിതകളും കഥകളുമാണെന്നാണ് എബിവിപിയുടെ ആരോപണം.

മാഗസിന് എതിരെ ബിഎംഎസില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍വകലാശാല ഉദ്യോഗസ്ഥരുടെ സംഘടന പരാതിയുമായി യൂണിവേഴ്‌സിറ്റി രജിസ്ട്രാറെ സമീപിച്ചു. പ്രധാന മന്ത്രിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അപമാനിച്ചുവെന്നാണ് ഇവരുടെ ആരോപണം. അതേസമയം മാഗസിന്‍ പിന്‍വലിച്ചുവെന്ന രീതിയില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ നിഷേധിച്ചു. പരാതിയെക്കുറിച്ച് അന്വേഷിച്ച് തീരുമാനമെടുക്കുമെന്ന് രജിസ്ട്രാര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com