കശ്മീരില്‍ കുഴിബോംബ് പൊട്ടി മലയാളി ജവാന് വീരമൃത്യു

കശ്മീരിലെ ബാരാമുള്ളയില്‍ കുഴിബോംബ് പൊട്ടി മലയാളി ജവാന്‍ കൊല്ലപ്പെട്ടു.
കശ്മീരില്‍ കുഴിബോംബ് പൊട്ടി മലയാളി ജവാന് വീരമൃത്യു

കൊല്ലം: കശ്മീരിലെ ബാരാമുള്ളയില്‍ കുഴിബോംബ് പൊട്ടി മലയാളി ജവാന്‍ കൊല്ലപ്പെട്ടു. ആയൂര്‍ ഇടയം ആലുംമൂട്ടില്‍ കിഴക്കതില്‍ വീട്ടില്‍ പ്രഹ്ലാദന്റെ മകന്‍ പിഎസ് അഭിജിത്ത് (22) ആണു മരിച്ചത്. പട്രോളിങ്ങിനിടെ കുഴിബോംബ് പൊട്ടി കൊല്ലപ്പെട്ടതായാണ് ബന്ധുക്കള്‍ക്കു വിവരം ലഭിച്ചിരിക്കുന്നത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം.

മൂന്നു വര്‍ഷം മുന്‍പാണ് അഭിജിത്ത് കരസേനയില്‍ ചേര്‍ന്നത്. ഊട്ടിയിലായിരുന്നു ആദ്യനിയമനം. കഴിഞ്ഞ ഓണത്തിനു വീട്ടിലെത്തിയിരുന്നു. അവധിക്കു ശേഷം കശ്മീരിലേക്കു നിയോഗിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചു. ശ്രീകലയാണു മാതാവ്. സഹോദരി:കസ്തൂരി. സംസ്‌കാരം പിന്നീട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com