ഗതാഗത നിയമലംഘനം: വാഹനമോടിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്നത് നിര്‍ത്തി

കേന്ദ്രമോട്ടോര്‍ വാഹന നിയമ ഭേദഗതിയുടെ ഭാഗമായി കുത്തനെ കൂട്ടിയി പിഴ നിരക്ക് കുറയ്ക്കുന്നതില്‍ തീരുമാനം വരും ഈ നില തുടരും
ഗതാഗത നിയമലംഘനം: വാഹനമോടിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്നത് നിര്‍ത്തി

തിരുവനന്തപുരം: നിയമം ലംഘിച്ച് വാഹനമോടിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്നത് പൊലീസ് താത്കാലികമായി നിര്‍ത്തി. നിലവില്‍ കോടതിയിലേക്കുള്ള ചെക്ക് റിപ്പോര്‍ട്ട് മാത്രമാണ് നല്‍കുന്നത്. ഇതില്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് വകുപ്പ് മാത്രമെ രേഖപ്പെടുത്തു.

കേന്ദ്രമോട്ടോര്‍ വാഹന നിയമ ഭേദഗതിയുടെ ഭാഗമായി കുത്തനെ കൂട്ടിയി പിഴ നിരക്ക് കുറയ്ക്കുന്നതില്‍ തീരുമാനം വരും ഈ നില തുടരും. നിലവിലെ വാഹനപരിശോധന കര്‍ശനമായി തുടരുന്നുണ്ട്. എന്നാല്‍ പിഴത്തുക നേരിട്ട് പിരിക്കുന്നില്ല.

സാധാരണനിയില്‍ പിഴത്തുക അപ്പോള്‍ തന്നെ പിരിക്കലാണ് പതിവ്. ഇതിന് രസീതും നല്‍കും. എന്നാല്‍ ഈ രസീത് നിലവില്‍ എസ്‌ഐമാര്‍ക്ക് വിതരണം ചെയ്യുന്നില്ല. കോടതിയിലേക്ക് റിപ്പോര്‍ട്ട് നല്‍കിയാല്‍ പിഴ കോടതിയില്‍ അടയ്ക്കണം. വാഹനപരിശോധനയുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും പൊലീസിന് ഡിജിപിയുടെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാഹന ഉടമകളോട് മാന്യമായി പെരുമാറണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com