ജോളിയുമായി ബന്ധം; ലീ​ഗ് നേതാവിനെ പുറത്താക്കി

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​രമ്പര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ​വി​​ധേ​യ​നാ​യ വി​കെ ഇമ്പി​ച്ചി​മോ​യി​യെ മു​സ്​​ലിം ലീ​ഗ്​ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ല്‍ ​നി​ന്ന്​ പു​റ​ത്താ​ക്കി
ജോളിയുമായി ബന്ധം; ലീ​ഗ് നേതാവിനെ പുറത്താക്കി

കോ​ഴി​ക്കോ​ട്​: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​രമ്പര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ​വി​​ധേ​യ​നാ​യ വി​കെ ഇമ്പി​ച്ചി​മോ​യി​യെ മു​സ്​​ലിം ലീ​ഗ്​ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ല്‍ ​നി​ന്ന്​ പു​റ​ത്താ​ക്കി. പാ​ര്‍​ട്ടി സം​സ്​​ഥാ​ന ക​മ്മി​റ്റി ഓ​ഫി​സി​ല്‍​നി​ന്നാ​ണ്​​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

മു​സ്​​ലിം ലീ​ഗ്​ കൂ​ട​ത്താ​യി യൂ​നി​റ്റ്​ പ്ര​സി​ഡ​ന്‍​റും ജോ​ളി​യു​ടെ അ​യ​ല്‍​ക്കാ​ര​നു​മാ​ണ്​ ഇമ്പിച്ചിമോ​യി. പൊ​ലീ​സ് പി​ടി​യി​ലാ​വു​ന്ന​തി​നു​ മുൻപ് ജോ​ളി പ​ല​ത​വ​ണ ഇമ്പിച്ചി​മോ​യി​യെ ഫോ​ണി​ല്‍ വി​ളി​ച്ചി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. കൂ​ടാ​തെ, ജോ​ളി​യി​ല്‍ നി​ന്ന്​ 50,000 രൂ​പ താ​ന്‍ ക​ടം വാ​ങ്ങി​യ​താ​യും ജോ​ളി​യു​ടെ ഭൂ​മി​യു​ടെ നി​കു​തി അ​ട​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്ന​താ​യും ഇ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തി​രു​ന്നു.

ക​സ്​​റ്റ​ഡി​യി​ലു​ള്ള ജോ​ളി​യി​ല്‍​നി​ന്ന്​ ല​ഭി​ച്ച മൊ​ഴി​യുടെ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് ഡി​വൈഎ​സ്പി ആ​ര്‍ ഹ​രി​ദാ​സിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ഴി​ഞ്ഞ ദി​വ​സം ഇമ്പിച്ചി മോ​യി​യു​ടെ വീ​ട്ടി​ലും മ​കന്റെ  കൂ​ട​ത്താ​യി​യി​ലു​ള്ള ക​ട​യി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ക​ട​യി​ല്‍​നി​ന്ന്​ ജോ​ളി​യു​ടെ റേ​ഷ​ന്‍​കാ​ര്‍​ഡ്​ ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. പി​ന്നാ​ലെ​യാ​ണ്​ പാ​ര്‍​ട്ടി പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ല്‍​നി​ന്ന്​ പു​റ​ത്താ​ക്കി​യ​ത്.

​ഭ​ര്‍​തൃ​പി​താ​വ്​ ടോം ​തോ​മ​സി​ന്റെ സ്വ​ത്ത്​ കൈ​ക്ക​ലാ​ക്കു​ന്ന​തി​ന്​ ജാേ​ളി നി​ര്‍​മി​ച്ച വ്യാ​ജ ഒ​സ്യ​ത്തി​ല്‍ സാ​ക്ഷി​യാ​യി ഒ​പ്പി​ട്ട കെ​ട്ടാ​ങ്ങ​ല്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ. ​മ​നോ​ജിനെ സിപിഎം പാ​ര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ല്‍​നി​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്താ​ക്കി​യി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com