'മാര്‍ക്ക് ദാനത്തില്‍ ജലീല്‍ കുറ്റസമ്മതം നടത്തി'; കുട്ടികള്‍ ആരൊക്കെയാണെന്ന് അടുത്ത ദിവസം പുറത്തുവരും; രമേശ് ചെന്നിത്തല

മാര്‍ക്ക് ദാനം മന്ത്രിയുടെ അറിവോടെയുള്ള അഴിമതിയാണ്
'മാര്‍ക്ക് ദാനത്തില്‍ ജലീല്‍ കുറ്റസമ്മതം നടത്തി'; കുട്ടികള്‍ ആരൊക്കെയാണെന്ന് അടുത്ത ദിവസം പുറത്തുവരും; രമേശ് ചെന്നിത്തല

തിരുവനന്തപുരം: എംജി സര്‍വകലാശാലയില്‍ പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിയെ അധികം മാര്‍ക്കുനല്‍കി ജയിപ്പിച്ചെന്ന് ആരോപണത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാര്‍ക്ക് ദാനം മന്ത്രിയുടെ അറിവോടെയുള്ള അഴിമതിയാണ്.  ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം മന്ത്രി കുറ്റസമ്മതം നടത്തിയതായും ജലീല്‍ പറഞ്ഞു.

ഇത്തരത്തില്‍ മാര്‍ക്ക് നല്‍കാന്‍ മന്ത്രിക്ക് എന്തവകാശമാണുള്ളത്. മാര്‍ക്ക് കൂട്ടി നല്‍കിയത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. മാര്‍ക്ക് ലഭിച്ച കുട്ടികള്‍ ആരുടെ ബന്ധുക്കളാണെന്ന് അടുത്ത ദിവസം പുറത്തുവരുമെന്നും ചെന്നിത്തല പറഞ്ഞു. താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ നിന്ന് മാറി മറ്റ് എന്തിനെല്ലാമോ ആണ് ജലീല്‍ മറുപടി നല്‍കിയത്. വളരെ ഗുരുതരമായ അഴിമതിയാണ് പുറത്ത് വന്നിരിക്കുന്നത്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഇതിന് മുമ്പും മന്ത്രി മാര്‍ക്ക് ദാനം നടത്തിയിട്ടുണ്ട്. മനുഷ്യത്വപരമായ സമീപനത്തിന്റെ ഭാഗമായിട്ടാണ് അങ്ങനെ ചെയ്തതെന്നാണ് മന്ത്രി അന്ന് പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.

ആരോപണം പൊയ് വെടിയാണെന്ന് പറഞ്ഞ ജലീല്‍ നാളെ പശ്ചാത്തപിക്കേണ്ടി വരും. യൂണിവേഴ്‌സിറ്റികളില്‍ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടല്‍ നടത്താന്‍ സാധിക്കും. എന്നാല്‍ അക്കാദമിക കാര്യങ്ങളില്‍ ഇടപെടാനാകില്ല. ശക്തമായ പ്രക്ഷോഭങ്ങള്‍ ഇതിനെതിരെ യുഡിഎഫ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പള്ളിത്തര്‍ക്കത്തില്‍ ആരുടെയും പക്ഷം പിടിക്കാനില്ല. ഇക്കാര്യത്തില്‍ ബെന്നി ബഹ്‌നാന്‍ പറഞ്ഞത് ആദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com