തീരുമാനം തെറ്റെങ്കില്‍ ചാന്‍സലര്‍ നടപടി എടുക്കട്ടെ; മന്ത്രിയോ ഓഫീസോ ഇടപെട്ടതിന്റെ തെളിവ് പ്രതിപക്ഷ നേതാവ് ഹാജരാക്കട്ടെ; മറുപടിയുമായി ജലീല്‍

സിന്‍ഡിക്കേറ്റിന്റെ തീരുമാനം തെറ്റെങ്കില്‍ ചാന്‍സലര്‍ നടപടി എടുക്കട്ടെയെന്ന് ജലീല്‍
തീരുമാനം തെറ്റെങ്കില്‍ ചാന്‍സലര്‍ നടപടി എടുക്കട്ടെ; മന്ത്രിയോ ഓഫീസോ ഇടപെട്ടതിന്റെ തെളിവ് പ്രതിപക്ഷ നേതാവ് ഹാജരാക്കട്ടെ; മറുപടിയുമായി ജലീല്‍


തിരുവനന്തപുരം: മാര്‍ക്ക് ദാന വിവാദത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മന്ത്രി കെടി ജലീല്‍. വിദ്യാഭ്യാസ പുരോഗതിയില്‍ വിറളിപിടിച്ചവരുടെ ദുഷ്പ്രചാരണം മാത്രമാണെന്ന് ഇപ്പോഴത്തെതെന്ന് ജലീല്‍ പറഞ്ഞു. സര്‍വകലാശാലകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മോഡറേഷന്‍ നല്‍കല്‍ പതിവാണ്. 2012ല്‍ കലിക്കറ്റ് സര്‍വകാലാശാല വിദ്യാര്‍ഥികള്‍ക്ക് മോഡറേഷനായി നല്‍കിയത് 20 മാര്‍ക്കാണ്. ഇത് യുഡിഎഫിന്റെ ഭരണകാലത്തായിരുന്നെന്നും ജലീല്‍ പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ ആരോപണത്തില്‍ ഒരു ഭയപ്പാടുമില്ല. വിദ്യാര്‍ഥികള്‍ക്ക് മോഡറേഷന്‍ നല്‍കുന്ന കാര്യത്തില്‍ സര്‍വകലാശാലകളും സിന്‍ഡിക്കേറ്റും വിദ്യാഭ്യാസ വകുപ്പിനോട് ചോദിക്കാറില്ല. അവരില്‍ നിക്ഷിപ്തമായ തീരുമാനമാണ് എടുക്കാറ്. അതില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ പരാതിക്കാര്‍ക്ക് കോടതിയെയോ  ചാന്‍സലറെയോ സമീപിക്കാം. വിദ്യാര്‍ത്ഥികള്‍ നീതിയും ന്യായവും  ലഭിക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. വവ്യക്തികളെ സഹായിക്കുകയെന്നത് സര്‍ക്കാരിന്റെ നയമല്ലെന്നും ജലീല്‍ പറഞ്ഞു.

മാര്‍ക്കുദാനവുമായി ബന്ഘപ്പെട്ട് മന്ത്രിയോ മന്ത്രിയുടെ ഓഫീസോ ഇടപെട്ടതിന് എന്ത് തെളിവാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. തെളിവുണ്ടായിരുന്നെങ്കില്‍ പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കാണുന്നതിന് മുന്‍പായി മാധ്യമങ്ങള്‍ക്ക് നല്‍കുമായിരുന്നു. അതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തമാണ്. പ്രതിപക്ഷ നേതാവ് മുന്‍പ് നല്‍കിയ പരാതികളെല്ലാം ഗവര്‍ണര്‍ തള്ളിയതാണെന്നും ജലീല്‍ പറഞ്ഞു.  തന്റെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തത് അദാലത്ത് ചടങ്ങില്‍ മാത്രമാണെന്നും മന്ത്രി പറഞ്ഞു

മോഡറേഷന്‍ എപ്പോള്‍ നല്‍കണമെന്ന് സര്‍വകലാശാല നിയമങ്ങളിലില്ല. അത് സിന്‍ഡിക്കേറ്റിന്റെ വിവേചനാധികാരത്തിലുള്‍പ്പെടുന്നതാണ്. അടിയന്തരഘട്ടങ്ങളില്‍ വിസിക്ക് അധികാരം ഉപയോഗിക്കാം. സിന്‍ഡിക്കേറ്റിലെ തീരുമാനം തെറ്റെങ്കില്‍ പരാതിക്കാര്‍ക്ക് കോടതിയെയോ ചാന്‍സലറയോ സമീപിക്കാമെന്നും ജലീല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com