തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി ; ആദ്യം പകച്ച് സഹതൊഴിലാളികള്‍... ; അത്ഭുതകരമായ രക്ഷപ്പെടല്‍

പെരുംകുളങ്ങര പത്മ വിലാസത്തില്‍ ഭുവന ചന്ദ്രന്‍നായരുടെ കഴുത്തിലാണ് പാമ്പ് പിടിമുറുക്കിയത്
തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി ; ആദ്യം പകച്ച് സഹതൊഴിലാളികള്‍... ; അത്ഭുതകരമായ രക്ഷപ്പെടല്‍

തിരുവനന്തപുരം : തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി. തിരുവനന്തപുരം നെയ്യാര്‍ ഡാമിന് സമീപം മരക്കുന്നത്താണ് സംഭവം. പെരുംകുളങ്ങര പത്മ വിലാസത്തില്‍ ഭുവനചന്ദ്രന്‍നായരുടെ കഴുത്തിലാണ് പാമ്പ് പിടിമുറുക്കിയത്. നെയ്യാര്‍ഡാം കിക്മ കോളജ് അങ്കണത്തില്‍ കാടുവെട്ടിത്തെളിക്കുകയായിരുന്നു ഇദ്ദേഹം. 

കാടുവെട്ടിത്തെളിക്കുന്നതിനിടെ തൊഴിലാളികള്‍ പെരുമ്പാമ്പിനെ കണ്ടെത്തുകയായിരുന്നു. വനപാലകരെത്തും മുന്‍പേ 10 അടിയിലേറെ നീളമുള്ള പാമ്പിനെ ഇവര്‍ പിടികൂടി ചാക്കിലാക്കാന്‍ ശ്രമിച്ചു. പാമ്പിന്റെ മധ്യഭാഗം പിടിച്ചിരുന്ന ഭുവനചന്ദ്രന്‍നായരുടെ കയ്യില്‍ നിന്ന് പാമ്പിലുള്ള പിടിവിട്ടു.

ഇതോടെ പാമ്പ് ഭുവനചന്ദ്രന്‍നായരുടെ കഴുത്തില്‍ ചുറ്റുകയായിരുന്നു. ആദ്യം പകച്ചുപോയെങ്കിലും ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ ധൈര്യം കൈവിട്ടില്ല. ഇവരുടെ സഹായത്തോടെ പാമ്പിന്റെ പിടിയില്‍ നിന്ന്  രക്ഷപ്പെടുകയായിരുന്നു. ഭുവനചന്ദ്രന്‍നായരുടെ കഴുത്തിന് നിസാര പരുക്കുണ്ട്. പെരുമ്പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com