കോട്ടയം : പാല കുടക്കച്ചിറയില്‍ നിന്ന് പത്തടിയിലേറെ നീളമുള്ള പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി. ഒരു പൂച്ചയെ പകുതിയോളം വിഴുങ്ങിയ നിലയിലായിരുന്നു പാമ്പിനെ കണ്ടെത്തിയത്. പനന്തോട്ടത്തില്‍ നാരായണന്റെ പുരയിടത്തിലാണ് പെരുമ്പാമ്പിനെ കണ്ടത്.
തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പെരുമ്പാമ്പിനെ കുടുക്ക് ഉപയോഗിച്ച് പിടിക്കുകയായിരുന്നു. പത്തടിയിലേറെ നീളവും 20 കിലോയോളം തൂക്കവുമുണ്ട്. പാമ്പിനെ പിന്നീട് വനം വകുപ്പിന് കൈമാറി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ