ശക്തന്‍ നഗറില്‍ കൂറ്റന്‍ ആകാശപ്പാലം ഉയരുന്നു; നിര്‍മാണം തുടങ്ങി, പ്രത്യേകതകള്‍ ഇങ്ങനെ

ഇതിന്റെ നിര്‍മാണം ആരംഭിച്ചു. 2020 മാര്‍ച്ചില്‍ നിര്‍മാണം തീരുമെന്നാണ് കണക്കാക്കുന്നത്
ശക്തന്‍ നഗറില്‍ കൂറ്റന്‍ ആകാശപ്പാലം ഉയരുന്നു; നിര്‍മാണം തുടങ്ങി, പ്രത്യേകതകള്‍ ഇങ്ങനെ

തൃശൂര്‍: അപകടങ്ങളും ഗതാഗത കുരുക്കും ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് ശക്തന്‍ നഗറില്‍ ആകാശപ്പാലം ഉയരുന്നു. വൃത്താകൃതിയിലാണ് കൂറ്റന്‍ ആകാശപ്പാലം വരുന്നത്. 5.30 കോടി രൂപയാണ് പദ്ധതി ചെലവ്.

ഇതിന്റെ നിര്‍മാണം ആരംഭിച്ചു. 2020 മാര്‍ച്ചില്‍ നിര്‍മാണം തീരുമെന്നാണ് കണക്കാക്കുന്നത്. 14 ഇടങ്ങളില്‍ പൈലിങ് നടപടികള്‍ പൂര്‍ത്തിയായി. രണ്ടിടത്ത് കൂടി പൂര്‍ത്തിയാവാനുണ്ട്. എട്ട് സ്ഥലങ്ങളില്‍ നിന്ന് ചവിട്ടു പടികളുണ്ടാവും.

ആറ് മീറ്റര്‍ ഉയരത്തിലും മൂന്ന് മീറ്റര്‍ വീതിയിലുമാണ് പാലം പണിയുക. കെഎസ്ആര്‍ടിസി റോജ്, ഇക്കണ്ടവാര്യര്‍ റോഡ്, പട്ടാളം റോഡ്, കണിമംഗലം റോഡ് എന്നീ റോഡുകള്‍ കൂടിച്ചേരുന്ന സ്ഥലത്താണ് പാലം. കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ കിറ്റ്‌കോയാണ് മാതൃക തയ്യാറാക്കിയത്.

എട്ട് ഭാഗങ്ങളില്‍ ഇറങ്ങാനും കയറാനും ചവിട്ടു പടിയുണ്ടാവും. 40 ചവിട്ടുപടികളാണ് ഉണ്ടാവുക. മുകളില്‍ സ്റ്റീല്‍ കൊണ്ടാവും നിര്‍മാണം. ഈ പാലത്തിലൂടെ ശക്തന്‍ സ്റ്റാന്‍ഡ്, പച്ചക്കറി മാര്‍ക്കറ്റ്, മത്സ്യമാര്‍ക്കറ്റ് എന്നീ ഭാഗങ്ങളിലേക്കെല്ലാം ഇറങ്ങാം.

ശക്തന്‍ സ്റ്റാന്‍ഡില്‍ റോഡ് മുറിച്ച് കടക്കുന്നതിന് ഇടയില്‍ അപകടങ്ങള്‍ പതിവാണ്. ബസിടിച്ച് അടുത്തിടെ ഇവിടെ രണ്ട് പേര്‍ മരിച്ചിരുന്നു. ഭാവിയില്‍ ലിഫ്റ്റ് ഉള്‍പ്പെടെ ഈ ആകാശപ്പാലത്തിനൊപ്പം വന്നാല്‍ ഗുണമാവും. 50 ശതമാനം കേന്ദ്ര സര്‍ക്കാര്‍ ഫണ്ടും, 30 ശതമാനം സംസ്ഥാന സര്‍ക്കാര്‍ ഫണ്ടും 20 ശതമാനം കോര്‍പ്പറേഷന്‍ വിഹിതവുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com