സഞ്ജീവ് ഭട്ടിന് ഐക്യദാര്‍ഢ്യം; ശ്വേത വീണ്ടും കേരളത്തിലേക്ക്

ഗുജറാത്തില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് വീണ്ടും കേരളത്തില്‍ എത്തുന്നു.
സഞ്ജീവ് ഭട്ടിന് ഐക്യദാര്‍ഢ്യം; ശ്വേത വീണ്ടും കേരളത്തിലേക്ക്

കൊല്ലം: ഗുജറാത്തില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് വീണ്ടും കേരളത്തില്‍ എത്തുന്നു. സാംസ്‌കാരിക സംഘടനകളായ ഇപ്റ്റയുടെയും ഇസ്‌ക്രയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് ശ്വേതഭട്ട് എത്തുന്നത്.

സഞ്ജീവ് ഭട്ടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തുന്ന പരിപാടിയില്‍ മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മയും പങ്കെടുക്കും, ഒക്ടോബര്‍ 20ന് കൊല്ലം കടപ്പാക്കട സ്‌പോര്‍ട് ക്ലബ് അങ്കണത്തിലാണ് പരിപാടി. പരിപാടിക്ക് വിവിധ പുരോഗമന സംഘടനകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിന് മുമ്പും സഞ്ജീവ് ഭട്ടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചി കേരളത്തില്‍ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഡിവിഐഎഫ്‌ഐയുടെ നേതൃത്വത്തിലാണ് അന്ന് പരിപാടികള്‍ നടന്നത്. 30വര്‍ഷം മുമ്പുള്ള കസ്റ്റഡി മരണക്കേസിലാണ് സഞ്ജീവ് ഭട്ടിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ഥിരം വിമര്‍ശകനായ സഞ്ജീവ് ഭട്ടിനെ സര്‍ക്കാര്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി ജയിലിലടച്ചതാണ് എന്നാണ് ശ്വേതയും മറ്റും ആരോപിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com