ആ ബിജെപി നേതാവിന്റെ മരണവും കൊലപാതകം; തൊഴിയൂര്‍ സുനില്‍ വധക്കേസ് പ്രതികളുടെ വെളിപ്പെടുത്തല്‍

1995 ഡിസംബര്‍ നാലിന് തൊഴിയൂര്‍ സുനിലിനെ വധിക്കാന്‍ ഉപയോഗിച്ച അതേ ജീപ്പ് തന്നെയാണ് മോഹനചന്ദ്രനെ കൊലപ്പെടുത്താനും ഉപയോഗിച്ചതെന്ന് ഇവര്‍ പറയുന്നു
ആ ബിജെപി നേതാവിന്റെ മരണവും കൊലപാതകം; തൊഴിയൂര്‍ സുനില്‍ വധക്കേസ് പ്രതികളുടെ വെളിപ്പെടുത്തല്‍

മലപ്പുറം: കൊളത്തൂരില്‍ 24 വര്‍ഷം മുന്‍പ് നടന്ന ബിജെപി നേതാവിന്റെ അപകടമരണം കൊലപാതകമായിരുന്നു എന്ന് വെളിപ്പെടുത്തല്‍. തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ അറസ്റ്റിലായ പ്രതികളാണ് മലപ്പുറം പാലൂരിലെ ബിജെപി നേതാവ് മോഹനചന്ദ്രന്റെ മരണം കൊലപാതകമാണെന്ന് വെളിപ്പെടുത്തിയത്. 

പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസ് വീണ്ടും അന്വേഷിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. തൊഴിയൂര്‍ സുനില്‍ വധക്കേസിലെ പ്രതികളായ ഉസ്മാന്‍, യൂസഫലി എന്നിവരാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കൊലപാതകത്തെ കുറിച്ച് സൂചന നല്‍കിയത്. 

ജംഇയത്തുല്‍ ഇസ്ഹാനിയ നേതാക്കളായ സെയ്തലവി അന്‍സാരി, വഴിക്കടവ് അസീസ് എന്നിവരും മറ്റ് രണ്ട് പേരും ചേര്‍ന്ന് മോഹനചന്ദ്രനെ ജീപ്പിടിച്ച് വീഴ്ത്തിയതിന് ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മൊഴി. 1995 ഡിസംബര്‍ നാലിന് തൊഴിയൂര്‍ സുനിലിനെ വധിക്കാന്‍ ഉപയോഗിച്ച അതേ ജീപ്പ് തന്നെയാണ് മോഹനചന്ദ്രനെ കൊലപ്പെടുത്താനും ഉപയോഗിച്ചതെന്ന് ഇവര്‍ പറയുന്നു. 

1995 ഓഗസ്റ്റ് 19നാണ് മോഹനചന്ദ്രനെ പാലൂരിലെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയില്‍. കൊലപാതകമാണെന്ന് തെളിയിക്കാനുള്ള തെളിവുകളുടെ അഭാവത്തില്‍ വാഹനാപകടമാണ് എന്ന നിഗമനത്തിലേക്ക് എത്തി. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും തെളിയിക്കാനാവാതെ 2006ല്‍ അന്വേഷണം അവസാനിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com