ഐഎഎസ് പരീക്ഷയില്‍ മകന് മാര്‍ക്ക് കൂട്ടിനല്‍കാന്‍ ഡല്‍ഹിയില്‍ ലോബിയിങ് നടത്തി: രമേശ് ചെന്നിത്തലക്ക് എതിരെ ജലീലിന്റെ പ്രത്യാരോപണം

എംജി യൂണിവേഴ്‌സിറ്റി മാര്‍ക്ക് ദാന വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ പ്രത്യാരോപണവുമായി മന്ത്രി കെടി ജലീല്‍
ഐഎഎസ് പരീക്ഷയില്‍ മകന് മാര്‍ക്ക് കൂട്ടിനല്‍കാന്‍ ഡല്‍ഹിയില്‍ ലോബിയിങ് നടത്തി: രമേശ് ചെന്നിത്തലക്ക് എതിരെ ജലീലിന്റെ പ്രത്യാരോപണം

കാസര്‍കോട്: എംജി യൂണിവേഴ്‌സിറ്റി മാര്‍ക്ക് ദാന വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ പ്രത്യാരോപണവുമായി മന്ത്രി കെടി ജലീല്‍. കേരളത്തിലെ പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവിന്റെ മകന് സിവില്‍ സര്‍വീസ് ലഭിച്ചതില്‍ അന്വേഷണം വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 

2017 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ എഴുത്തു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥിക്ക് അഭിമുഖ പരീക്ഷയില്‍ ഉന്നത മാര്‍ക്ക് ലഭിച്ചു. ആ സിവില്‍ സര്‍വീസ് പരീക്ഷയില്‍ എഴുത്ത് പരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടിയ അനുദീപ് ഷെട്ടിയെക്കാള്‍ 30 മാര്‍ക്ക് അഭിമുഖ പരീക്ഷയില്‍ പ്രമുഖ നേതാവിന്റെ മകന് കിട്ടി.  ഇതിനായി ഡല്‍ഹിയില്‍ ലോബിയിങ് നടത്തിയവര്‍ തങ്ങളെപ്പോലെയാണ് മറ്റുള്ളവരും എന്ന് കരുതിയാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലയെന്ന് ജലീല്‍ പറഞ്ഞു. നേതാവ് ആരാണെന്ന് പേരെടുത്തു പറയാതെയായിരുന്നു ജലീലിന്റെ പ്രസ്താവന.

പ്രതിപക്ഷ നേതാവ് തന്നെ ഇക്കാര്യം അന്വേഷിക്കാന്‍ ആവശ്യപ്പെടണം. പിഎസ്‌സിയുടെ മാത്രമല്ല യുപിഎസ്‌സിയുടെയും സുതാര്യത നിലനിര്‍ത്താന്‍ നടപടി വേണം. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ പച്ചക്കള്ളമാണ്. മോഡറേഷനെയാണ് മാര്‍ക്ക് ദാനമെന്ന് വിളിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായല്ല മോഡറേഷന്‍ നല്‍കുന്നത്. ഒരാള്‍ക്ക് മാത്രമല്ല നിരവധി പേര്‍ക്ക് മോഡറേഷന്‍ നല്‍കി. മോഡറേഷന്‍ നിര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവിന് അഭിപ്രായമുണ്ടെങ്കില്‍ അത് തുറന്നുപറയണം.

അദാലത്തില്‍ മോഡറേഷന്‍ തീരുമാനിച്ചിട്ടില്ല. മോഡറേഷന്‍ തീരുമാനിച്ചത് സിന്‍ഡിക്കേറ്റിലാണ്. െ്രെപവറ്റ് സെക്രട്ടറി ഒപ്പിട്ട രേഖ പ്രതിപക്ഷ നേതാവ് ഹാജറാക്കിയിട്ടില്ല. ഈ ഗിമ്മിക്കുകള്‍ കൊണ്ടൊന്നും ഇടത്പക്ഷത്തിന്റെ വിജയം തടഞ്ഞ് നിര്‍ത്താന്‍ സാധിക്കുമെന്ന് യുഡിഎഫ് കരുതേണ്ടെന്നും കെ.ടി ജലീല്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com