മാധ്യമങ്ങള്‍ ഇത്തരത്തിലെല്ലാം ഒരാളെ കൊല്ലാമെന്ന സന്ദേശം നല്‍കുന്നു; സയനൈഡ് കൊലപാതകങ്ങള്‍ ഇനിയും ആവര്‍ത്തിക്കും: വിമര്‍ശനവുമായി ഋഷിരാജ് സിങ്

കൂടത്തായില്‍ ആറ് പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ മാധ്യമങ്ങള്‍ നല്‍കുന്ന അമിത പ്രാധാന്യം ഇത്തരം കൊലപാതക പരമ്പരകള്‍ ആവര്‍ത്തിക്കുന്നതിന് കാരണമാകുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ്.
മാധ്യമങ്ങള്‍ ഇത്തരത്തിലെല്ലാം ഒരാളെ കൊല്ലാമെന്ന സന്ദേശം നല്‍കുന്നു; സയനൈഡ് കൊലപാതകങ്ങള്‍ ഇനിയും ആവര്‍ത്തിക്കും: വിമര്‍ശനവുമായി ഋഷിരാജ് സിങ്


കൊച്ചി: കൂടത്തായില്‍ ആറ് പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ മാധ്യമങ്ങള്‍ നല്‍കുന്ന അമിത പ്രാധാന്യം ഇത്തരം കൊലപാതക പരമ്പരകള്‍ ആവര്‍ത്തിക്കുന്നതിന് കാരണമാകുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ്.അതുകൊണ്ട് തന്നെ മാധ്യമങ്ങള്‍ മിതത്വം പാലിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

സയനൈഡ് ഉപയോഗിച്ച് ഇത്തരത്തിലെല്ലാം ഒരാളെ കൊലപ്പെടുത്താമെന്ന സന്ദേശം കൂടിയാണ് വിശദമായ റിപ്പോര്‍ട്ടുകളിലൂടെ മാധ്യമങ്ങള്‍ നല്‍കുന്നത്. എന്നാല്‍ മാധ്യമധര്‍മം പാലിക്കാതെയാണ് സംഭവങ്ങളെ വിശദമാക്കി വായനക്കാര്‍ക്ക് മുന്നിലെത്തിക്കുന്നതെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 

കൊലപാതകങ്ങളുടെ രീതിയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്  സമാനമായ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമായിട്ടുണ്ട്. നേരത്തേ വേമ്പനാട് കായലില്‍ ഒരാളുടെ മൃതദേഹം നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് പൊങ്ങിയത്. മൃതദേഹം പൊങ്ങാന്‍ താമസിച്ചതിന് കാരണം കുടല്‍മാറ്റിയതിന് ശേഷമാണ് കായലില്‍ തള്ളിയത് എന്ന് കണ്ടെത്തിയിരുന്നു. അന്ന് ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടുകളാണ് മാധ്യമങ്ങള്‍ നല്‍കിയത്. ഇതിന് പിന്നാലെ വേമ്പനാട് കായലില്‍ പൊങ്ങിയ നാല് മൃതദേഹങ്ങളില്‍ നിന്നും കുടല്‍ മാറ്റപ്പെട്ടിരുന്നു എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ഇത്തരം കേസുകളില്‍ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ മിതത്വം പാലിക്കണം. അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com