വട്ടിയൂര്‍ക്കാവില്‍ 15,000 വോട്ടുകള്‍ ഇരട്ടിച്ചു; കോന്നിയില്‍ 10,238, ആരോപണവുമായി കോണ്‍ഗ്രസ്

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവിലും കോന്നിയിലും ഇരട്ടവോട്ട് ആരോപണവുമായി കോണ്‍ഗ്രസ്
വട്ടിയൂര്‍ക്കാവില്‍ 15,000 വോട്ടുകള്‍ ഇരട്ടിച്ചു; കോന്നിയില്‍ 10,238, ആരോപണവുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവിലും കോന്നിയിലും ഇരട്ടവോട്ട് ആരോപണവുമായി കോണ്‍ഗ്രസ്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ 15,000പേരുകള്‍ ഇരട്ടിച്ചുണ്ടെന്ന് കെ മുരളീധരന്‍ എംപി ആരോപിച്ചു. കോന്നിയില്‍ 10,238വോട്ടുകള്‍ ഇരട്ടിച്ചിട്ടുണ്ടെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചു. തിരിമറിക്ക് പിന്നില്‍ എന്‍ജിഒ യൂണിയാനാണെന്നും അടൂര്‍ പ്രകാശ് ആരോപിച്ചു. 

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും ഇരട്ടവോട്ട് ആരോപണമവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. ആറ്റിങ്ങള്‍, പത്തനംതിട്ട മണ്ഡലങ്ങളിലാണ് ഇരട്ടവോട്ട് ആരോപണവുമായി അന്ന് കോണ്‍ഗ്രസ് രംഗത്ത് വന്നത്. 

ഒന്നിലേറെ തിരിച്ചറിയല്‍ കാര്‍ഡുകളുള്ള 87,612 വോട്ടര്‍മാര്‍ മണ്ഡലത്തിലുണ്ടെന്നായിരുന്നു പത്തനംതിട്ട ഡിസിസി ആരോപിച്ചിരുന്നത്. ആറ്റിങ്ങലിലെ ഇരട്ടവോട്ട് പരാതി വരാണാധികാരി ശരിവച്ചിരുന്നു. വോട്ടര്‍പ്പട്ടികയിലെ ഡേറ്റാ എന്‍ട്രിയില്‍വന്ന പിശകുമൂലമാണ് ഇരട്ടിപ്പുണ്ടായതെന്നായിരുന്നു ജില്ലാ ബരണകൂടത്തിന്റെ വാദം. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ 1,12,322 പേര്‍ക്ക് ഒന്നിലധികം പോളിങ് സ്‌റ്റേഷനുകളിലെ പട്ടികയില്‍ പേരും ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡുമുണ്ടെന്ന് ആയിരുന്നു യുഡിഎഫിന്റെ ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com