അഭ്യാസപ്രകടനത്തിനിടെ നിയന്ത്രണം വിട്ട ബൈക്ക് സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞുകയറി; നാല് പേർക്ക് പരിക്ക് 

മൂന്ന് പേർ സഞ്ചരിച്ച ബൈക്ക് പാഞ്ഞുകയറി നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു
അഭ്യാസപ്രകടനത്തിനിടെ നിയന്ത്രണം വിട്ട ബൈക്ക് സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞുകയറി; നാല് പേർക്ക് പരിക്ക് 

തിരുവനന്തപുരം: അഭ്യാസപ്രകടനത്തിനിടെ നിയന്ത്രണം വിട്ട ബൈക്ക് സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞുകയറി. മൂന്ന് പേർ സഞ്ചരിച്ച ബൈക്ക് പാഞ്ഞുകയറി നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. രുക്മ, ധന്യ, രാഖി, രോഹിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. നാല് പേരും പ്ലസ് വൺ വിദ്യാർഥികളാണ്. 

രോഹിതിന് കാലിനും രുക്‌മക്ക് മുഖത്തും സാരമായ പരിക്കേറ്റെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും  മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബൈക്കിലുണ്ടായിരുന്ന മൂന്ന് പേരെയും നാട്ടുകാർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com