തൃശൂര്‍: ആംബുലന്‍സിന്റെ വഴി തടഞ്ഞ സ്വകാര്യ ബസിന് പിഴ ചുമത്തി. 1000 രൂപയാണ് സ്വകാര്യ ബസിന് മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തിയത്.
തൃശൂര്‍ പാലിയേക്കരയിലാണ് സംഭവം. രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സിന് മുന്പില് സൈഡ് നല്‍കാതെ സ്വകാര്യ ബസ് ഓട്ടം തുടര്‍ന്നു. പിഴ ചുമത്തിയതിന് പുറമെ, ആംബുലന്‍സിന് മാര്‍ഗ തടസം സൃഷ്ടിച്ച ബസിന്റെ ഡ്രൈവര്‍ക്കെതിരെ കേസെടുക്കാനും മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശം നല്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ