ആലപ്പുഴ  സ്വദേശി റിയാദില്‍ പൊള്ളലേറ്റ് മരിച്ചു; അപകടം നാട്ടില്‍ വരാനിരിക്കെ, അന്വേഷണം

അഗ്‌നിബാധയുടെ കാരണവും ബോധപൂര്‍വം അപായപ്പെടുത്താന്‍ ശ്രമം നടന്നോ എന്നതും പൊലീസ് അന്വേഷിച്ചുവരുകയാണ്.
ആലപ്പുഴ  സ്വദേശി റിയാദില്‍ പൊള്ളലേറ്റ് മരിച്ചു; അപകടം നാട്ടില്‍ വരാനിരിക്കെ, അന്വേഷണം

റിയാദ്: റിയാദില്‍ വെച്ച് പൊളളലേറ്റ മലയാളി യുവാവ് മരിച്ചു. ആലപ്പുഴ ലജനത്ത് വാര്‍ഡില്‍ ഹംസകുട്ടി സത്താര്‍ സിയാദ്(47) ആണ് മരിച്ചത്. റിയാദ് ശുമേസി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു. നീണ്ട നാള്‍ പ്രവാസിയായിരുന്ന സിയാദ് ഈ മാസം 20ന് നാട്ടില്‍ വരാനിരിക്കെയാണ് അപകടമുണ്ടായത്. 

ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുളള അല്‍മ ഗ്‌ളാസ് ആന്റ് അലൂമിനിയം കമ്പനിയില്‍ ജീവനക്കാരനായിരുന്നു മരിച്ച സിയാദ്. കഴിഞ്ഞ ദിവസം രാത്രി താമസ സ്ഥലത്തുവെച്ച് പൊള്ളലേല്‍ക്കുകയായിരുന്നു. സഹപ്രവര്‍ത്തകനായ മറ്റൊരാള്‍ക്കും പൊളളലേറ്റിട്ടുണ്ട്. 

സംഭവത്തില്‍ അസ്വഭാവികത ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിബാധയുടെ കാരണവും ബോധപൂര്‍വം അപായപ്പെടുത്താന്‍ ശ്രമം നടന്നോ എന്നതും പൊലീസ് അന്വേഷിച്ചുവരുകയാണ്. നീണ്ട നാള്‍ പ്രവാസിയായിരുന്ന സിയാദ് ഈ മാസം 20 ന് നാട്ടില്‍ വരാനിരിക്കെയാണ് അപകടമുണ്ടായത്. 

ഭാര്യ ഷൈലജ, മക്കള്‍ സിയാന സിയാദ് ലജ്‌നത് സ്‌കൂള്‍ പ്ലസ് ടു വിദ്യര്‍ത്ഥിനിയും സൈറാസിയാദ് സെന്റ്. ജോസഫ്‌സ് സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. കുടുംബത്തിന്റെ ഏക ആശ്രയമായ സിയാദിന്റെ കുടുംബത്തിന് റിയാദിലെ ആലപ്പുഴക്കാരുടെ കൂട്ടായ്മ ഈ്സ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) പ്രവര്‍ത്തകര്‍ സഹായവുമായി രംഗത്തെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com