ബിജെപി, ആര്‍എസ്എസ് നേതാക്കളുടെ അപകട-ദുരൂഹ മരണങ്ങളില്‍ വീണ്ടും അന്വേഷണം; നീക്കം ജംഇയ്യത്തുല്‍ ഇഹ്‌സാനിയയുടെ പങ്ക് വ്യക്തമായതോടെ

ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അപകട-ദുരൂഹ മരണങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു
ബിജെപി, ആര്‍എസ്എസ് നേതാക്കളുടെ അപകട-ദുരൂഹ മരണങ്ങളില്‍ വീണ്ടും അന്വേഷണം; നീക്കം ജംഇയ്യത്തുല്‍ ഇഹ്‌സാനിയയുടെ പങ്ക് വ്യക്തമായതോടെ

തൃശൂര്‍: ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അപകട-ദുരൂഹ മരണങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. 1992-97 കാലത്ത് നടന്ന അപകടമരണങ്ങളുടെ പിന്നില്‍ തീവ്രവാദ സംഘടനയായ ജംഇയത്തുല്‍ ഇഹ്‌സാനിയയുടെ പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഇത്. 

1996ല്‍ മാത്രം മൂന്ന് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് ജംഇയ്യത്തുല്‍ ഇഹ്‌സാനിയ കൊലപ്പെടുത്തിയത്. കൊലപാതകങ്ങളില്‍ ഇവരുടെ പങ്ക് വ്യക്തമായതോടെ സംഘത്തിലെ അംഗങ്ങളില്‍ പലരും ഒളിവില്‍ പോവുകയോ, വിദേശത്തേക്ക് രക്ഷപെടുകയോ ചെയ്തു. 1992ല്‍ തൃശൂരില്‍ രൂപംകൊണ്ട് തീവ്രവാദ സംഘടനയാണ് ഇത്. 

തൊഴിയൂര്‍ സുനിലിനെയാണ് ഇവര്‍ ആദ്യം കൊലപ്പെടുത്തിയത് എന്ന് വ്യക്തമായിട്ടുണ്ട്. 1994ലാണ് കൊലപാതകം നടന്നത്. ഈ കൊലപാതകത്തിലെ ജംഇയ്യത്തുല്‍ ഇഹ്‌സാനിയയുടെ പങ്ക് കണ്ടെത്തിയത് 25 വര്‍ഷം കഴിഞ്ഞാണ്. തൊഴിയൂര്‍ സുനില്‍ വധക്കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോള്‍, 1995ല്‍ നടന്ന ബിജെപി നേതാവ് മോഹനചന്ദ്രന്റെ കൊലപാതകത്തിന് പിന്നിലും ഇവര്‍ തന്നെയെന്ന് വ്യക്തമായി. 

ഇതോടെയാണ് 1992 മുതല്‍ 1997 വരെ കേരളത്തിലുണ്ടായ ബിജെപെി ആര്‍എസ്എസ് നേതാക്കളുടെ അപകട-ദുരൂഹ മരണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. ഇതിന് വേണ്ട വിവര ശേഖരണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com