മണ്ടത്തരത്തിനും വേണ്ടേ ഒരു പരിധി? കണ്ടിട്ട്, ചിരിക്കണോ കരയണോ എന്ന അവസ്ഥ; ഫിറോസിനെതിരെ വിമര്‍ശനം

മണ്ടത്തരത്തിനും വേണ്ടേ ഒരു പരിധി? കണ്ടിട്ട്, ചിരിക്കണോ കരയണോ എന്ന അവസ്ഥ; ഫിറോസിനെതിരെ വിമര്‍ശനം
മണ്ടത്തരത്തിനും വേണ്ടേ ഒരു പരിധി? കണ്ടിട്ട്, ചിരിക്കണോ കരയണോ എന്ന അവസ്ഥ; ഫിറോസിനെതിരെ വിമര്‍ശനം

ര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതുകൊണ്ടാണ് തന്നെപ്പോലുള്ളവര്‍ക്കു ചാരിറ്റി പ്രവര്‍ത്തനം നടത്തേണ്ടിവരുന്നതെന്ന വാദവുമായി രംഗത്തുവന്ന ഫിറോസ് കുന്നംപറമ്പിലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരനും സര്‍ക്കാര്‍ സര്‍വീസില്‍ ഡോക്ടറുമായ മനോജ് വെള്ളനാട്. ഒരു മെഡിക്കല്‍ കോളജ് വിട്ടുതരൂ നടത്തിക്കാണിക്കാം എന്ന ഫിറോസിന്റെ വാദം നാട്ടിലും വീട്ടിലും ഒതുങ്ങിക്കഴിയേണ്ട സ്ത്രീ ആരോഗ്യമന്ത്രിയായിരിക്കുന്നതു കണ്ടു സഹിക്കാന്‍ പറ്റാത്തതുകൊണ്ടാണെന്ന് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ഡോ. മനോജ് വെള്ളനാട് പറഞ്ഞു. 

''ആരോഗ്യവകുപ്പെന്ന് പറഞ്ഞാ ഫിറോസും ഫാന്‍സും വിചാരിച്ചു വച്ചിരിക്കുന്നതെന്താണെന്നെനിക്ക് മനസിലാവുന്നില്ല. ഇയാള്‍ക്ക് ഒരു മെഡിക്കല്‍ കോളജങ്ങ് വിട്ടുകൊടുക്കൂ, എങ്ങനെയാണത് നടത്തേണ്ടതെന്ന് കാണിച്ചു തരാമെന്നും പറയുന്നുണ്ട്. മണ്ടത്തരങ്ങള്‍ക്കും വേണ്ടേ ഒരു ലിമിറ്റൊക്കെ? കണ്ടിട്ട്, ചിരിക്കണോ കരയണോ എന്നറിയാന്‍ പാടില്ലാത്തൊരവസ്ഥയാണ്.'' കുറിപ്പില്‍ പറയുന്നു.


മനോജ് വെള്ളനാടിന്റെ കുറിപ്പ്: 

നാട്ടിലും വീട്ടിലും ഒതുങ്ങിക്കഴിയേണ്ട ഒരു സ്ത്രീ ആരോഗ്യമന്ത്രിയായിരിക്കുന്നത് കണ്ടിട്ട് സഹിക്കാന്‍ പറ്റാത്തതുകൊണ്ട് ആ സ്ഥാനം ഏറ്റെടുക്കാന്‍ പോലും ഫിറോസ് കുന്നംപറമ്പില്‍ റെഡിയായിരിക്കുവാണ്. നന്മ നിറഞ്ഞ നാട്ടുകാര്‍ അതു മനസിലാക്കി വേണ്ടവിധം ചെയ്യണമെന്നാണദ്ദേഹം ഇന്റര്‍വ്യൂവില്‍ ആവശ്യപ്പെടുന്നത്.

ആരോഗ്യവകുപ്പെന്ന് പറഞ്ഞാ ഫിറോസും ഫാന്‍സും വിചാരിച്ചു വച്ചിരിക്കുന്നതെന്താണെന്നെനിക്ക് മനസിലാവുന്നില്ല. ഇയാള്‍ക്ക് ഒരു മെഡിക്കല്‍ കോളേജങ്ങ് വിട്ടുകൊടുക്കൂ, എങ്ങനെയാണത് നടത്തേണ്ടതെന്ന് കാണിച്ചു തരാമെന്നും പറയുന്നുണ്ട്. മണ്ടത്തരങ്ങള്‍ക്കും വേണ്ടേ ഒരു ലിമിറ്റൊക്കെ? കണ്ടിട്ട്, ചിരിക്കണോ കരയണോ എന്നറിയാന്‍ പാടില്ലാത്തൊരവസ്ഥയാണ്.

മാത്രമല്ലാ, അദ്ദേഹത്തിന്റെ സ്ത്രീവിരുദ്ധത സഹജമായുള്ളതാണെന്നും, പെട്ടന്നുള്ള ദേഷ്യത്തിലുണ്ടായതല്ലെന്നും ആ വീഡിയോ മാത്രം കണ്ടാല്‍ മനസിലാവും. ലൈവില്‍ പറഞ്ഞ കാര്യങ്ങള്‍ അതുപോലെ പലവട്ടം ആവര്‍ത്തിക്കുന്നുമുണ്ട്. കേസെടുത്തപ്പോള്‍ നടത്തിയ മാപ്പ് പറച്ചില്‍ പ്രഹസനത്തിന് ശേഷമാണിതെന്നതാണ് കോമഡി.

ഇതൊക്കെ കണ്ടിട്ടും, ഇയാളില്‍ നന്മയുണ്ടെന്ന് കരുതുന്നവര്‍ക്ക് നമോവാഹം. മുറിച്ചുമാറ്റുകയല്ലാ, വേരോടെ പിഴുതെറിയേണ്ടതാണീ മരങ്ങളെയൊക്കെ..
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com