ആളൂരിനെ വക്കാലത്ത് എല്‍പ്പിച്ചിട്ടില്ല; നിയമ സഹായം സൗജന്യമെന്ന് കരുതിയാണ് ഒപ്പിട്ടതെന്ന് ജോളി

കൂടത്തായി കൊലക്കേസിലെ പ്രതിഭാഗം വക്കാലത്ത് അഡ്വ. ബിഎ ആളൂരിനെ ഏല്‍പ്പിച്ചിട്ടില്ലെന്നു പ്രതി ജോളി ജോസഫ്
ആളൂരിനെ വക്കാലത്ത് എല്‍പ്പിച്ചിട്ടില്ല; നിയമ സഹായം സൗജന്യമെന്ന് കരുതിയാണ് ഒപ്പിട്ടതെന്ന് ജോളി

താമരശ്ശേരി: കൂടത്തായി കൊലക്കേസിലെ പ്രതിഭാഗം വക്കാലത്ത് അഡ്വ. ബിഎ ആളൂരിനെ ഏല്‍പ്പിച്ചിട്ടില്ലെന്നു പ്രതി ജോളി ജോസഫ്. സൗജന്യ നിയമ സഹായമാണെന്നു കരുതിയാണു വക്കാലത്ത് ഒപ്പിട്ടു നല്‍കിയതെന്നും ജോളി താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. തന്റെ ബന്ധുക്കള്‍ ആളൂരിനെ സമീപിച്ചെന്നു വിശ്വസിക്കുന്നില്ലെന്നും ജോളി വ്യക്തമാക്കി.

പൊലീസിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞതോടെയാണ് ഇന്നലെ മൂന്ന് പ്രതികളെയും കോടതിയില്‍ ഹാജരാക്കിയത്. എന്തെങ്കിലും പറയാനുണ്ടോയെന്ന മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിന് ഒന്നുമില്ലെന്നു ജോളിയും പ്രജികുമാറും മറുപടി നല്‍കി. മാനസികമായ പ്രയാസങ്ങളുണ്ടെന്നായിരുന്നു എംഎസ് മാത്യുവിന്റെ മറുപടി.

അഭിഭാഷകര്‍ക്കു പ്രതികളുമായി സംസാരിക്കാന്‍ അവസരം നല്‍കണമെന്നു മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടു. കോടതി പിരിഞ്ഞ ശേഷം എംഎസ് മാത്യുവിന്റെ അഭിഭാഷകന്‍ പൊലീസ് സാന്നിധ്യത്തില്‍ ഇയാളുമായി സംസാരിച്ചു.

പ്രജികുമാര്‍ ഭാര്യയുമായും സംസാരിച്ചു. പൊലീസ് സാന്നിധ്യത്തില്‍ അല്ലാതെ ജോളിയുമായി സംസാരിക്കണമെന്ന് ബിഎ ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് അനുവദിച്ചില്ല. ഇതിനായി ഇന്നു കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് അഭിഭാഷകര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com