ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; മറ്റന്നാള്‍ വിധിയെഴുത്ത്

വൈകീട്ട് പ്രമുഖരെ അണിനിരത്തിയുള്ള റോഡ്‌ഷോകളോട് കൂടിയാണ് പ്രചാരണത്തിന്റെ കലാശക്കൊട്ട്.
ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; മറ്റന്നാള്‍ വിധിയെഴുത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് കൂടി. ഇന്ന് വൈകിട്ട് ആറുമണിക്കു കലാശക്കൊട്ടോട് കൂടി പരസ്യ പ്രചാരണം അവസാനിപ്പിക്കും. നാളത്തെ നിശ്ശബ്ദ പ്രചാരണം കഴിഞ്ഞ് തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. 

രാവിലെ മുതല്‍ വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് സ്ഥാനാര്‍ത്ഥികള്‍ പര്യടനം നടത്തും. വൈകീട്ട് പ്രമുഖരെ അണിനിരത്തിയുള്ള റോഡ്‌ഷോകളോട് കൂടിയാണ് പ്രചാരണത്തിന്റെ കലാശക്കൊട്ട്. വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങള്‍  ആവേശകരമായ പ്രചാരണത്തിനു ശേഷമാണ് പോളിങ് ബൂത്തുകളിലേക്കു നീങ്ങുന്നത്. 

ഇത്രയും മണ്ഡലങ്ങളില്‍ ഒരുമിച്ചു ഉപതിരഞ്ഞെടുപ്പു നടക്കുന്നതിന്റെ ആവേശത്തിലാണ് സംസ്ഥാനം. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികളും രാഷ്ട്രീയ നേതൃത്വവുമാകെ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അഞ്ചിടങ്ങളും കേന്ദ്രീകരിച്ച് വന്‍ തോതിലുള്ള പ്രചരണങ്ങളാണ് നടത്തിയത്. തെരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റി ഒരുപാട് രാഷ്ട്രീയ വിവാദ സംഭവങ്ങളും അരങ്ങേറി.

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ അതിലേക്കുള്ള ചൂണ്ടുപലകയായി ഈ ഉപതിരഞ്ഞെടുപ്പുഫലം മാറുമെന്നതിന്റെ ഉദ്വേഗവും ആശങ്കയും പ്രചരണരംഗത്തും കാണാമായിരുന്നു. മൂന്നു മുന്നണികള്‍ക്കും പ്രതീക്ഷയുള്ള ഉപതിരഞ്ഞെടുപ്പായതിനാല്‍ 24ന് വരുന്ന ജനവിധി രാഷ്ട്രീയചലനങ്ങള്‍ക്കും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com