'രക്തഹാരമണിഞ്ഞ് പുതുജീവിതത്തിലേക്ക്' ;മതചടങ്ങുകളില്ലാതെ മാതൃകയായി ജെയ്കിന്റെ വിവാഹം

വിവാഹചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മലയാള മനോരമ ചീഫ് എഡിറ്റര്‍ മാമ്മന്‍മാത്യ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംബന്ധിച്ചു
'രക്തഹാരമണിഞ്ഞ് പുതുജീവിതത്തിലേക്ക്' ;മതചടങ്ങുകളില്ലാതെ മാതൃകയായി ജെയ്കിന്റെ വിവാഹം

കോട്ടയം : സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ജെയ്ക് സി തോമസിന്റെ വിവാഹം നടന്നു. മതപരമായ ചടങ്ങുകള്‍ ഒന്നുമില്ലാതെ, അതിലളിതമായിട്ടായിരുന്നു വിവാഹചടങ്ങുകള്‍. ചെങ്ങളം സ്വദേശി ഗീതു തോമസാണ് വധു. 

സിപിഎം ജില്ല സെക്രട്ടറി വി എന്‍ വാസവന്‍ ഇരുവരുടെയും ബന്ധുക്കളെ വേദിയിലേക്ക് ക്ഷണിച്ചു സ്വാഗതം പറഞ്ഞു. മാതാപിതാക്കള്‍ എടുത്ത് നല്‍കിയ ചുവന്ന ഹാരം ഇരുവരും അണിയിച്ച് ലളിതമായ വിവാഹചടങ്ങ് അഞ്ച് മിനിറ്റിനുളളില്‍ അവസാനിച്ചു. തുടര്‍ന്ന് അതിഥികള്‍ക്ക് കഴിക്കാന്‍ കാപ്പിയും കേക്ക് പീസും.  

ഏറ്റുമാനൂര്‍ ചൈതന്യ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com