കൊട്ടിക്കലാശം; കോന്നിയില്‍ സംഘര്‍ഷം; പൊലീസ് ലാത്തിവീശി

കോന്നിയില്‍ കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി
കൊട്ടിക്കലാശം; കോന്നിയില്‍ സംഘര്‍ഷം; പൊലീസ് ലാത്തിവീശി


കോന്നി: കോന്നിയില്‍ കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം. കോണ്‍ഗ്രസ് പ്രവര്‍ത്തകരം പൊലീസും തമ്മിലായിരുന്നു  സംഘര്‍ഷം. തുടര്‍ന്ന് പൊലീസ് ലാത്തിവീശി. ആര്‍ക്കും പരുക്കില്ല.

കോന്നിയിലെ കൊട്ടിക്കലാശത്തിന് കോന്നി കവലയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിശ്ചിത സ്ഥലം അനുവദിച്ചിരുന്നു പോസ്‌റ്റോഫീസ് റോഡില്‍ ബി.ജെ.പി.യും ആനക്കൂട് റോഡില്‍ യു.ഡി.എഫും ചന്തക്കവല റോഡില്‍ എല്‍.ഡി.എഫും പ്രവര്‍ത്തകരും അണിനിരന്നു. ആയിരങ്ങള്‍ അണിനിരന്നതോടെ പ്രവര്‍ത്തകരുടെ ആവേശം പലപ്പോഴും വാക്കേറ്റത്തിലേക്ക് കടന്നു.  ബാന്‍ഡ് മേളം, ശിങ്കാരിമേളം, ബൈക്ക് റാലി, ഘോഷയാത്ര തുടങ്ങിയവയും കൊട്ടിക്കലാശത്തിന്റെ മാറ്റ കൂട്ടി.

കോന്നിയില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. മൂന്ന് മുന്നണികള്‍ക്കും തുല്യപ്രതീക്ഷയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മോഹന്‍രാജും എല്‍ഡിഎഫ് സ്ഥാനര്‍ത്ഥിയായി കെയു ജനീഷും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കെ സുരേന്ദ്രനുമാണ് രംഗത്തുളളത്. ലോക്‌സഭാ തെരഞ്ഞടുപ്പിലെ മുന്നേറ്റമാണ് ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നത്. സുരേന്ദ്രന്‍ തന്നെയായിരുന്നു ലോക്‌സഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുണ്ടായിരുന്നത്.

കൊട്ടിക്കലാശത്തില്‍ സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ട് പൊലീസ് എല്ലായിടങ്ങളിലും പൊലീസ് സുരക്ഷ ഉറപ്പാക്കിയിരുന്നു. സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ  ഒരുമാസം നീണ്ട പരസ്യപ്രചാരണത്തിനാണ് ആഫ് മണിയോടെ  സമാപനമാകുന്നത്. ഞായറാഴ്ച നിശബ്ദ പ്രചാരണവും തിങ്കളാഴ്ച വോട്ടെടുപ്പുമാണ്. അസാനഘട്ടത്തിലും വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. അരൂരിലും എറണാകുളത്തും  ഇടത് വലത് മുന്നണികള്‍ ഇഞ്ചോടിഞ്ച് പോരാടുമ്പോള്‍ വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം,കോന്നി എന്നിവിടങ്ങളില്‍ ശക്തമായ ത്രികോണ മത്സരമാണ് പ്രതീക്ഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com