ജോളിക്ക് ജാമ്യമില്ല ; റിമാന്‍ഡ് കാലാവധി രണ്ടാഴ്ചത്തേക്ക് നീട്ടി

അഭിഭാഷകനായ ആളൂരിന് വക്കാലത്ത് നല്‍കിയോയെന്ന് സംശയമുണ്ടെന്ന് ബാര്‍ അസോസിയേഷന്‍ കോടതിയില്‍ അഭിപ്രായപ്പെട്ടു
ജോളിക്ക് ജാമ്യമില്ല ; റിമാന്‍ഡ് കാലാവധി രണ്ടാഴ്ചത്തേക്ക് നീട്ടി

കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ജോളി, മാത്യു, പ്രജുകുമാര്‍ എന്നീ മൂന്നുപ്രതികളുടെയും റിമാന്‍ഡ് കാലാവധി താമരശ്ശേരി കോടതി നീട്ടി. 14 ദിവസത്തേക്കാണ് കോടതി പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്.

അതിനിടെ ജോളിയുടെ വക്കാലത്തിനെച്ചൊല്ലി കോടതിയില്‍ തര്‍ക്കം. അഭിഭാഷകനായ ആളൂരിന് വക്കാലത്ത് നല്‍കിയോയെന്ന് സംശയമുണ്ടെന്ന് ബാര്‍ അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. നിയമസഹായം നല്‍കേണ്ടത് കോടതിയെന്നും കോടതിയില്‍ വാദിച്ചു. എന്നാല്‍ ജോളിക്ക് വിദ്യാഭ്യാസമുള്ളയാളാണെന്നും അവര്‍ തന്നെയാണ് വക്കാലത്തില്‍ ഒപ്പിട്ടിട്ടുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ജോളി പറഞ്ഞാല്‍ പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. 

കൂടത്തായി കേസിലെ പ്രതികളായ ജോളിക്കും മാത്യുവിനും എതിരെ ഷാജുവിന്റെര ആദ്യഭാര്യ സിലിയുടെ മരണത്തിലും  കേസെടുത്തിട്ടുണ്ട്. ഈ കേസില്‍ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ കേസില്‍ ജോളിയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് തിങ്കളാഴ്ച അപേക്ഷ നല്‍കുമെന്നാണ് സൂചന. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com