ഭര്‍തൃവീട്ടില്‍ നിന്ന് ഇറക്കാന്‍ ശ്രമം ; ആത്മഹത്യാഭീഷണിയുമായി വീട്ടമ്മയും കുഞ്ഞും

ഭര്‍തൃവീട്ടില്‍ നിന്ന് ഇറക്കാന്‍ ശ്രമം ; ആത്മഹത്യാഭീഷണിയുമായി വീട്ടമ്മയും കുഞ്ഞും

ഭര്‍തൃമാതാവ് നല്‍കിയ കേസിലെ വിധിയുടെ വീടൊഴിപ്പിക്കാന്‍ പൊലീസ് എത്തിയപ്പോഴാണ് വീട്ടമ്മ കുഞ്ഞുമായി ആത്മഹത്യാഭീഷണി മുഴക്കിയത്

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ അയിരൂപാറയില്‍ ആത്മഹത്യാ ഭീഷണി മുഴക്കി വീട്ടമ്മ. അയിരൂപ്പാറ സ്വദേശി ഷംനയാണ് ഭീഷണി മുഴക്കിയത്. കുട്ടിക്കൊപ്പമാണ് ഷംന ആത്മഹത്യാഭീഷണി മുഴക്കിയത്. 

ഭര്‍തൃമാതാവ് നല്‍കിയ കേസിലെ വിധിയുടെ വീടൊഴിപ്പിക്കാന്‍ പൊലീസ് എത്തിയപ്പോഴാണ് വീട്ടമ്മ കുഞ്ഞുമായി ആത്മഹത്യാഭീഷണി മുഴക്കിയത്. വീട്ടമ്മയ്ക്ക് പിന്തുണയുമായി നാട്ടുകാരും എത്തിയതോടെ സംഘര്‍ഷാവസ്ഥയിലായി. 

കോടതി നിര്‍ദ്ദേശിച്ച നഷ്ട പരിഹാരം നല്‍കാതെ ഭര്‍തൃവീട്ടില്‍ നിന്നും ഇറക്കി വിടാനുള്ള ശ്രമമെന്നാണ് വീട്ടമ്മ പരാതിപ്പെടുന്നത്. വിഷയത്തില്‍ വനിതാ കമ്മീഷന്‍ ഇടപെട്ടതോടെ പൊലീസ് പിന്‍വാങ്ങി. ഇതോടെയാണ് സംഘര്‍ഷത്തിന് ശമനമായത്.

വിവാഹമോചനം നടത്താതെ, കള്ളപ്പരാതിയുടെ അടിസ്ഥാനത്തില്‍ തന്നെ കുടിയിറക്കുകയാണെന്നാണ് ഷംന പറയുന്നത്. അഞ്ചുവര്‍ഷമായി ഷംനയും ആറുവയസ്സുകാരനായ മകനും ഷംനയുടെ മാതാപിതാക്കളും ഈ വീട്ടിലാണ് താമസിക്കുന്നത്. തന്റെ പേരിലുള്ള വീട്ടില്‍ അനധികൃതമായി 
ഇവർ താമസിക്കുന്നുവെന്നാണ് ഭർത്താവ് ഷാഫി ഷാഫി പരാതി നല്‍കിയത്. 

ഷംനയുടെ ഭര്‍ത്താവ് ഷാഫി ആദ്യം ഒരു വിവാഹം കഴിച്ചിരുന്നു. ആ ബന്ധം വേര്‍പെടുത്തിയതിനു  ശേഷമാണ് ഷംനയെ വിവാഹം കഴിച്ചത്. പിന്നീട് ഇയാള്‍ മൂന്നാമതും വിവാഹവും കഴിച്ചു. താന്‍ അറിയാതെയാണ് ഭര്‍ത്താവ് തൃശ്ശൂര്‍ സ്വദേശിനിയെ മൂന്നാമത് വിവാഹം കഴിച്ചതെന്നും ഷംന ആരോപിക്കുന്നു. ഇതിനു ശേഷം ഷംന കുടുംബകോടതിയെ സമീപിക്കുകയും ഈ വീട്ടില്‍ താമസിക്കാന്‍ അനുമതി സമ്പാദിക്കുകയും ചെയ്യുകയായിരുന്നു.

എന്നാല്‍ കുടുംബകോടതിയുടെ വിധി മറച്ചുവെച്ച് ഷാഫിയുടെ ഭര്‍ത്താവിന്റെ അമ്മ ഹൈക്കോടതിയില്‍ പോവുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. ഈ വിധിയുടെ അടിസ്ഥാനത്തില്‍ പൊലീസ് രണ്ടു തവണ എത്തി ഷംനയെ കുടിയിറക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചു പോവുകയുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com