'അഴിമതി കാണിച്ചാല്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാകും' ; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

ഉദ്യോഗസ്ഥരല്ല യജമാനന്മാര്‍ എന്ന് മനസ്സിലാക്കണം. യാഥാര്‍ത്ഥ യജമാനന്മാരെ ഭൃത്യനായി കാണരുതെന്നും മുഖ്യമന്ത്രി
'അഴിമതി കാണിച്ചാല്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാകും' ; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

കണ്ണൂര്‍ : അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്യോഗസ്ഥര്‍ ജനസേവകരാണെന്ന് മറന്നുപോകരുത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യങ്ങളുമായി വരുന്നവരാണ് യജമാനന്മാര്‍. അഴിമതി കാട്ടിയാല്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാകും. അഴിമതിക്കാര്‍ സര്‍ക്കാര്‍ ഭദ്രമായി പണിത കെട്ടിടത്തില്‍ കഴിയേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഗവ. സ്‌പെഷ്യാലിറ്റി ആശുപത്രിയുടെയും റവന്യൂ ടവറിന്റെയും ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. യഥാര്‍ത്ഥ യജമാനന്മാര്‍ ഓഫീസുകളില്‍ ആവശ്യങ്ങളുമായി വരുന്നവരാണ് . ഉദ്യോഗസ്ഥരല്ല യജമാനന്മാര്‍ എന്ന് മനസ്സിലാക്കണം. യാഥാര്‍ത്ഥ യജമാനന്മാരെ ഭൃത്യനായി കാണരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. തെറ്റ് ചെയ്താല്‍ ശിക്ഷിക്കും എന്നതാണ് ഈ സര്‍ക്കാരിന്റെ നയമെന്ന് നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com