വാട്‌സ്ആപ്പില്‍ വീഡിയോ അയച്ചുകിട്ടിയാലും കുടുങ്ങും; ചൈല്‍ഡ് പോണ്‍ പ്രോത്സാഹിപ്പിക്കുന്നവരെ കാത്തിരിക്കുന്നത് വധശിക്ഷവരെയുള്ള കുറ്റങ്ങള്‍, രണ്ടുംകല്‍പ്പിച്ച് പൊലീസ്

ചൈല്‍ഡ് പോണ്‍ പ്രോത്സാഹിപ്പിക്കുകയോ ചിത്രീകരിക്കുകയോ ചെയ്താല്‍ നിങ്ങളെ കാത്തിരിക്കുന്നത് വലിയ ശിക്ഷ. 
വാട്‌സ്ആപ്പില്‍ വീഡിയോ അയച്ചുകിട്ടിയാലും കുടുങ്ങും; ചൈല്‍ഡ് പോണ്‍ പ്രോത്സാഹിപ്പിക്കുന്നവരെ കാത്തിരിക്കുന്നത് വധശിക്ഷവരെയുള്ള കുറ്റങ്ങള്‍, രണ്ടുംകല്‍പ്പിച്ച് പൊലീസ്


തിരുവനന്തപുരം: ചൈല്‍ഡ് പോണ്‍ പ്രോത്സാഹിപ്പിക്കുകയോ ചിത്രീകരിക്കുകയോ ചെയ്താല്‍ നിങ്ങളെ കാത്തിരിക്കുന്നത് വലിയ ശിക്ഷ.  പോക്‌സോ നിയമ ഭേദഗതി അനുസരിച്ച് കുട്ടികളുള്‍പ്പെടുന്ന ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കുറഞ്ഞത് 5 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാം. ലൈംഗിക ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന്റെ ഭാഗമായുള്ള പീഡനത്തിന് കുറഞ്ഞത് 20 വര്‍ഷം തടവു മുതല്‍ വധശിക്ഷ വരെ ലഭിക്കാം.

ഇന്റര്‍നെറ്റില്‍ ഇത്തരം ദൃശ്യങ്ങള്‍ കാണുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ സമൂഹമാധ്യമങ്ങളിലൂടെ അയയ്ക്കുകയോ ചെയ്യുന്നതും കുറ്റകരമാണ്. ഐടി ആക്ടിലെ വകുപ്പുകളും ചുമത്തപ്പെടും.

നിങ്ങള്‍ അംഗമായ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇത്തരം വിഡിയോ എത്തിയാലും നിങ്ങള്‍ക്കെതിരെ അന്വേഷണമുണ്ടാകാം. മറ്റൊരാള്‍ വിഡിയോ അയച്ചുതന്നിട്ടും നിങ്ങള്‍ അധികൃതരെ അറിയിക്കുന്നില്ലെങ്കില്‍ നടപടിയുണ്ടാകാമെന്ന് കേരള പൊലീസിന്റെ കീഴിലുള്ള സൈബര്‍ഡോമിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.

കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ചതിന്  പൊലീസ് നടത്തിയ സംസ്ഥാന വ്യാപക റെയ്ഡില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായത് 12പേരാണ്.  ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരിലാണ് പൊലീസ് ഇന്റര്‍പോളിന്റെ ഉള്‍പ്പെടെ സഹായത്തോടെ പരിശോധന നടത്തിവരുന്നത്. ടെലഗ്രാമില്‍ പ്രവര്‍ത്തിച്ചുവന്ന മൂന്ന് വലിയ ഗ്രൂപ്പുകളില്‍ വന്‍തോതിലുള്ള ചൈല്‍ഡ് പോണ്‍ വീഡിയോകള്‍ കണ്ടെത്തി. ഈ ഗ്രൂപ്പിലെ അംഗങ്ങളെ പൊലീസ് നിരീക്ഷിച്ചുവരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com