'ഒ​രേ വീ​ട്ടി​ല്‍ ര​ണ്ട് ന​ബീ​സ, സ്ലി​പ്പ് മാറിപ്പോയതാണ്'; മഞ്ചേശ്വരത്തെ കള്ളവോട്ടില്‍ പ്രതികരിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

'ഒ​രേ വീ​ട്ടി​ല്‍ ര​ണ്ട് ന​ബീ​സ, സ്ലി​പ്പ് മാറിപ്പോയതാണ്'; മഞ്ചേശ്വരത്തെ കള്ളവോട്ടില്‍ പ്രതികരിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ക​ള്ള​വോ​ട്ട് ചെ​യ്യാ​നു​ള്ള ശ്ര​മം ന​ട​ന്നി​ട്ടി​ല്ലെന്നും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി

കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ല്‍ യു​വ​തി ക​ള്ള​വോ​ട്ട് ചെ​യ്യാ​ന്‍ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണം നിഷേധിച്ച് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി. ഒ​രേ വീ​ട്ടി​ല്‍ ര​ണ്ട് ന​ബീ​സ​യു​ണ്ടാ​യ​താ​ണ് പ്ര​ശ്‌​ന​ത്തി​ന് കാ​ര​ണമെന്നും വോ​ട്ട​ര്‍ സ്ലി​പ്പ് എ​ടു​ത്ത് കൊ​ണ്ടു​വ​ന്ന​ത് മാ​റി​പ്പോ​യി എ​ന്ന​ത​ല്ലാ​തെ ക​ള്ള​വോ​ട്ട് ചെ​യ്യാ​നു​ള്ള ശ്ര​മം ന​ട​ന്നി​ട്ടി​ല്ലെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"വോ​ട്ട് ചെ​യ്യാ​ൻ വ​ന്ന ന​ബീ​സ സ്വ​ന്തം ഐ​ഡി കാ​ർ​ഡും കൊ​ണ്ടാ​ണ് വ​ന്ന​ത്. ക​ള്ള​വോ​ട്ട് ചെ​യ്യാ​ൻ വ​ന്ന​താ​ണെ​ങ്കി​ൽ സ്വ​ന്തം ഐ​ഡി കാ​ർ​ഡ് കൊ​ണ്ടാ​ണോ വ​രി​ക​?", ഉ​ണ്ണി​ത്താ​ൻ ചോ​ദി​ച്ചു. ന​ബീ​സ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് തെ​റ്റാ​ണെ​ന്നും രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ പ്ര​തി​ക​രി​ച്ചു.

വോ​ര്‍​ക്കാ​ടി ബാക്രബയലിലെ 42-ാം ബൂത്തിലാണ് സംഭവം. വോട്ടര്‍പട്ടികയില്‍ നിന്ന് പേരു നീക്കം ചെയ്ത സ്ത്രീയുടെ വോട്ട് രേഖപ്പെടുത്താന്‍  ശ്രമിക്കുന്നതിനിടെയാണ് നബീസ പിടിയിലായത്. നബീസയ്ക്ക് മഞ്ചേശ്വരം മണ്ഡലത്തില്‍ വോട്ടില്ല. പ്രിസൈഡിങ് ഓഫീസറുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നബീസയെ അറസ്റ്റ് ചെയ്തത്. ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തി. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com