വട്ടിയൂര്‍ക്കാവില്‍ അട്ടിമറി, അരൂരില്‍ ഇഞ്ചോടിഞ്ച്, ബിജെപിക്ക് വന്‍ തിരിച്ചടി; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് അവസാനിച്ചിരിക്കെ കേരളം വീണ്ടും വലത്തോട്ടെന്ന് എക്സിറ്റ് പോൾ പ്രവചനം
വട്ടിയൂര്‍ക്കാവില്‍ അട്ടിമറി, അരൂരില്‍ ഇഞ്ചോടിഞ്ച്, ബിജെപിക്ക് വന്‍ തിരിച്ചടി; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

തിരുവനന്തപുരം: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം നടത്തുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. മാതൃഭൂമി ന്യൂസ് ജിയോ വൈഡ് എക്‌സിറ്റ് പോള്‍, മനോരമ ന്യൂസ് കാര്‍വി ഇന്‍സൈറ്റ്‌സ് എക്‌സിറ്റ് പോള് ഫലങ്ങളാണ് പുറത്തുവന്നത്. മൂന്ന് മണ്ഡലങ്ങളിൽ യുഡിഎഫ് ലീഡ് നേടുമെന്ന് പ്രവചിക്കുമ്പോൾ എൽഡിഎഫിന് സാധ്യത കൽപിക്കുന്നത് രണ്ട് മണ്ഡലങ്ങളിലാണ്. ശക്തമായ മത്സരം നടന്ന വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് അട്ടിമറി ജയം നേടുമെന്നാണ് മാതൃഭൂമി സര്‍വേ ഫലം. എന്നാല്‍ ഫോട്ടോഫിനിഷ് എന്നാണ് മനോരമ സര്‍വേയില്‍ പറയുന്നത്. കൂടാതെ ബിജെപിക്ക് വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ഇരു സര്‍വേകളിലേയും പ്രവചനം. 

മഞ്ചേശ്വരം, എറണാകുളം, കോന്നി മണ്ഡലങ്ങൾ യുഡിഎഫ് നിലനിര്‍ത്തുമെന്നാണ് മാതൃഭൂമി ന്യൂസ്-ജിയോവൈഡ് എക്‌സിറ്റ് പോള്‍ പ്രവചനം. അരൂരിലും വട്ടിയൂര്‍ക്കാവിലും എല്‍ഡിഎഫ് ജയിക്കുമെന്നും പ്രവചിക്കപ്പെടുന്നു. മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എം. സി കമറുദ്ദീന്‍ മൂന്ന്‌ ശതമാനം വോട്ട് അധികം നേടി വിജയിക്കുമെന്നാണ് പ്രവചനം. വട്ടിയൂര്‍ക്കാവിൽ മേയര്‍ വി.കെ പ്രശാന്ത് വിജയിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നത്. ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നും സര്‍വെ പറയുന്നു. വി.കെ പ്രശാന്തിന് 41 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ യുഡിഎഫിന്റെ കെ.മോഹന്‍കുമാറിന് 37 ശതമാനം വോട്ട് മാത്രമേ നേടാനാകൂ.

അതേസമയം എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങള്‍ യുഡിഎഫിനും കോന്നിയില്‍ എല്‍ഡിഎഫും വ്യക്തമായ മേല്‍ക്കൈ നേടുമെന്നാണ് മനോരമ ന്യൂസ് കാര്‍വി ഇന്‍സൈറ്റ്‌സ് എക്‌സിറ്റ് പോള്‍ ഫലത്തില്‍ പറയുന്നത്. മറ്റ് മണ്ഡലങ്ങളായ അരൂരിലും വട്ടിയൂര്‍ക്കാവിലും ശക്തമായ മത്സരം നടക്കുമെന്നുമാണ് പ്രവചനം. 

അതേസമയം കഴിഞ്ഞ നിയമസഭാ ലോകസഭാ തെരഞ്ഞെടുപ്പുകളില്‍ തിരഞ്ഞെടുപ്പിൽ എൻഡിഎ വൻ മുന്നേറ്റം നടത്തിയ വട്ടിയൂർക്കാവിൽ ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നും സര്‍വെ പറയുന്നു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും രണ്ടാമതെത്തിയ ബിജെപി ഇത്തവണ മൂന്നാം സ്ഥാനത്താകും. എന്നാല്‍ മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനം നേടാന്‍ എന്‍ഡിഎയ്ക്ക് സാധിക്കുമെന്നാണ് മാതൃഭൂമി പ്രവചിക്കുന്നത്.

വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ച് മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പു നടക്കുന്നത്. അഞ്ച് മണ്ഡലങ്ങളില്‍ നാലെണ്ണം യുഡിഎഫിന്റെയും ഒരെണ്ണം എല്‍ഡിഎഫിന്റെയും കൈവശമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com