കൊച്ചിയില്‍ പെരുമഴ:  റോഡുകള്‍ മുങ്ങി, ബൂത്തുകളില്‍ വെള്ളം കയറി; പോളിങിനെ ബാധിക്കുമെന്ന് ആശങ്ക

എറണാകുളം മണ്ഡലത്തിലെ വോട്ടെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിച്ച് കനത്ത മഴ.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: എറണാകുളം മണ്ഡലത്തിലെ വോട്ടെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിച്ച് കനത്ത മഴ. വെള്ളം കയറിയ മണ്ഡലത്തിലെ മൂന്ന് ബൂത്തുകള്‍ മാറ്റി സ്ഥാപിച്ചു. 64,65,68 ബൂത്തുകളാണ് മാറ്റി സ്ഥാപിച്ചത്. കനത്ത മഴയായതിനാല്‍ എറണാകുളത്തെ ബൂത്തുകളില്‍ വലിയ ആള്‍ത്തിരക്ക് പ്രകടമല്ല.

ഞായറാഴ്ച അര്‍ധരാത്രിമുതല്‍ തുടരുന്ന പെരുമഴയില്‍ നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി. എംജി റോഡിലും ടിഡി റോഡിലും ദേശീയപാതയിലും വെള്ളംകയറി. കനത്ത മഴയെത്തുടര്‍്‌ന് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com