വട്ടവടയിലെ നവജാത ശിശുവിന്റെ മരണം; കുഞ്ഞിന്റെ തലച്ചോറില്‍ പാലിന്റെ അംശം; അവയവങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി ഫോറന്‍സിക്കിന് കൈമാറി

ദുരൂഹത തുടരുന്ന സാഹചര്യത്തില്‍ അവയവങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി ഫോറന്‍സിക്കിന് കൈമാറി
വട്ടവടയിലെ നവജാത ശിശുവിന്റെ മരണം; കുഞ്ഞിന്റെ തലച്ചോറില്‍ പാലിന്റെ അംശം; അവയവങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി ഫോറന്‍സിക്കിന് കൈമാറി

ടുക്കി വട്ടവടയിലെ നവജാത ശിശുവിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ കുഞ്ഞിന്റെ തലയില്‍ പാലിന്റെ അംശം കണ്ടെത്തിയെങ്കിലും ദുരൂഹത തുടരുന്ന സാഹചര്യത്തില്‍ അവയവങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി ഫോറന്‍സിക്കിന് കൈമാറി. 

ഫോറന്‍സിക് പരിശോധന ഫലം വരാന്‍ മാസങ്ങള്‍ വേണ്ടിവരും. 
പിതാവിന്റെ പരാതിയെ തുടര്‍ന്നാണ് തിരുമൂര്‍ത്തി-വിശ്വലക്ഷ്മി ദമ്പതികളുടെ മകളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയത്. ശനിയാഴ്ച രാവിലെയാണ് മൃതദേഹം പുറത്തെടുത്തത്. 

16ാം തിയതി രാവിലെ പാല്‍ തൊണ്ടയില്‍ കുരുങ്ങി കുഞ്ഞ് മരിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വട്ടവട മെഡിക്കല്‍ ഓഫീസര്‍ കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചു. വൈകുന്നേരത്തോടെ കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്യുകയും ചെയ്തു. 

എന്നാല്‍ സംഭവം ബന്ധുക്കള്‍ പൊലീസില്‍ അറിയിച്ചില്ല. പൊലീസിനെ അറിയിക്കാതെ മൃതദേഹം മറവ് ചെയ്തതാണ് സംശയത്തിന് ഇടയാക്കിയത്. ദേവികുളം സബ് കളക്ടറുടെ സാന്നിധ്യത്തിലാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com