സുധാകരന്റെ അധിക്ഷേപത്തിന് വിഎസിനോട് മാപ്പ് പറഞ്ഞ് മുല്ലപ്പള്ളി

സുധാകരന്റെ അധിക്ഷേപത്തിന് വിഎസിനോട് മാപ്പ് പറഞ്ഞ് മുല്ലപ്പള്ളി

കെ സുധാകരന്‍ എംപിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വിഎസ് അച്യുതാനന്ദനോട് മാപ്പ് പറഞ്ഞ് കെപിസിസി പ്രസിഡന്റ്


തിരുവനന്തപുരം: കെ സുധാകരന്‍ എംപിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വിഎസ് അച്യുതാനന്ദനോട് മാപ്പ് പറഞ്ഞ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജന്മദിനാശംസകള്‍ അറിയിക്കാന്‍ വേണ്ടി ഫോണില്‍ വിളിച്ചപ്പോഴാണ് അദ്ദേഹം വിഎസിനോട് മാപ്പ് പറഞ്ഞത്. സുധാകരന്റെ ഭാഗത്ത് നിന്നുണ്ടായ പാമര്‍ശങ്ങള്‍ തന്നെ വേദനിപ്പിച്ചുവെന്നും ദുഖമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

വറ്റി വരണ്ട  വിഎസിന്റെ തലയില്‍നിന്ന് എന്ത് ഭരണപരിഷ്‌കാരമാണ് വരാനിരിക്കുന്നതെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. വിഎസ് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനായപ്പോള്‍ താന്‍ ഒരുപാട് പ്രതീക്ഷിച്ചു. വളരെ ചെറുപ്പക്കാരനായ അദ്ദേഹം ചെയര്‍മാനാവുമ്പോള്‍ നാട്ടില്‍ എന്തൊക്കെയോ സംഭവിക്കുമെന്നായിരുന്നു പ്രതീക്ഷയെന്ന് സുധാകരന്‍ പരിഹാസരൂപേണ പറഞ്ഞു. വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സുധാകരന്റെ പരാമര്‍ശം.

ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. സുധാകരനെ അതേനാണയത്തില്‍ തിരിച്ചടിച്ച് വിഎസും രംഗത്ത് വന്നിരുന്നു. ജന്മനാ തലച്ചോറ് ശുഷ്‌കമായ, തലനരയ്ക്കാന്‍ അനുവദിക്കാത്ത ചില വൃദ്ധന്‍മാരാണ് തന്റെ തലയോട്ടിയുടെ ഉള്ളളവ് വിശകലനം ചെയ്യുന്നതെന്ന് വിഎസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com