അഞ്ചുകോടി ബംബറടിച്ച ടിക്കറ്റിന്റെ യഥാര്‍ത്ഥ അവകാശി ആര്‌?; തട്ടിയെടുത്തതെന്ന് പരാതി, അന്വേഷണം

സംസ്ഥാന ഭാഗ്യക്കുറിയുടെ അഞ്ചു കോടി രൂപ മണ്‍സൂണ്‍ ബംബറടിച്ച ടിക്കറ്റിനെ ചൊല്ലി തര്‍ക്കം
അഞ്ചുകോടി ബംബറടിച്ച ടിക്കറ്റിന്റെ യഥാര്‍ത്ഥ അവകാശി ആര്‌?; തട്ടിയെടുത്തതെന്ന് പരാതി, അന്വേഷണം

കണ്ണൂര്‍: സംസ്ഥാന ഭാഗ്യക്കുറിയുടെ അഞ്ചു കോടി രൂപ മണ്‍സൂണ്‍ ബംബറടിച്ച ടിക്കറ്റിനെ ചൊല്ലി തര്‍ക്കം. ടിക്കറ്റ് തട്ടിയെടുത്തതാണെന്ന തമിഴ്‌നാട് സ്വദേശിയുടെ പരാതിയില്‍ പൊലിസ് അന്വേഷണം തുടങ്ങി.

നറുക്കെടുപ്പ് ഫലം വരുമ്പോള്‍ പറശിനിക്കടവ് സ്വദേശിയായ അജിതന്റെ കൈവശമായിരുന്നു സമ്മാനാര്‍ഹമായ ടിക്കറ്റ്. അജിതന്‍ അത് കനറാ ബാങ്കിന്റെ ശാഖയില്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, കോഴിക്കോട് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മുനിയനാണ് ടിക്കറ്റിന്റെ അവകാശി താനാണെന്ന് പറഞ്ഞ് പരാതിയുമായി രംഗത്ത് വന്നത്.

ബംബര്‍ സമ്മാനമടിച്ച ടിക്കറ്റ് തന്റേതാണെന്ന് പരാതിയില്‍ പറയുന്നു. ടിക്കറ്റെടുത്തയുടന്‍ ലോട്ടറിക്ക് പിറകില്‍ തന്റെ പേര് എഴുതി വച്ചിരുന്നു. ചിലര്‍ ടിക്കറ്റ് കൈക്കലാക്കിയ ശേഷം തന്റെ പേര് മായ്ച്ചു കളഞ്ഞ് സമ്മാനത്തുക തട്ടിയെടുത്തെന്നാണ് പരാതി. ടിക്കറ്റ് വില്പന നടത്തിയ ഏജന്റില്‍ നിന്ന് തളിപ്പറമ്പ് പൊലീസ് മൊഴിയെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com