ഓരോ പൊല്ലാപ്പുകള്‍!; ഹെല്‍മെറ്റ് ധരിച്ചില്ല, 22 വര്‍ഷം മുന്‍പ് വിറ്റ ബൈക്കിന്റെ പേരില്‍ പൊലീസിന്റെ നോട്ടീസ്

വാഹനം വാങ്ങിയ ആള്‍ ഉടമസ്ഥന്റെ പേര് മാറ്റാതെ ഉപയോഗിച്ചതാണ് കരീമിന് വിനയായത്
ഓരോ പൊല്ലാപ്പുകള്‍!; ഹെല്‍മെറ്റ് ധരിച്ചില്ല, 22 വര്‍ഷം മുന്‍പ് വിറ്റ ബൈക്കിന്റെ പേരില്‍ പൊലീസിന്റെ നോട്ടീസ്

കൊച്ചി:  22 വര്‍ഷം മുന്‍പ് വിറ്റ ബൈക്കിന്റെ പേരില്‍ എറണാകുളം കളമശ്ശേരി സ്വദേശിക്ക് പൊലീസിന്റെ നോട്ടീസ്. ഹെല്‍മെറ്റ് വയ്ക്കാതെ വണ്ടി ഓടിച്ചെന്നാണ് കരീമിനെതിരെയുളള കുറ്റം. വാഹനം വാങ്ങിയ ആള്‍ ഉടമസ്ഥന്റെ പേര് മാറ്റാതെ ഉപയോഗിച്ചതാണ് കരീമിന് വിനയായത്.

നിലവില്‍ വാഹനം ഉപയോഗിക്കുന്നയാള്‍ ഹെല്‍മെറ്റ് ധരിക്കാതെ ഓടിക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നല്‍കിയ നോട്ടീസ് കൈപ്പറ്റിയപ്പോഴാണ് കഴിഞ്ഞ 22 വര്‍ഷമായി തന്റെ പേരില്‍ തന്നെയാണ് വാഹനം ഓടിക്കുന്നതെന്ന് കരീം അറിഞ്ഞത്. കൊല്ലം കുണ്ടറ ഭാഗത്താണ് വാഹനം ഓടുന്നത്.

കരീം കൊല്ലത്ത് ബിസിനസ് നടത്തുമ്പോഴാണ് കെഎല്‍ രണ്ട് 1348 നമ്പറിലുളള ബൈക്ക് വിറ്റത്. അന്ന് ബൈക്ക് വാങ്ങിയ വ്യക്തി വണ്ടി മറിച്ചുവിറ്റിരുന്നു. വാഹനം പലതവണ കൈമറിഞ്ഞു.നിലവില്‍ ആരാണ് വാഹനം ഓടിക്കുന്നതെന്നും അറിയില്ല.

വാഹനം നിലവില്‍ ഉപയോഗിക്കുന്നത് ആരാണെന്ന് കണ്ടെത്താനുളള ശ്രമത്തിലാണ് കരീം. കോടതി മുഖേന വാഹനം പിടിച്ചെടുക്കാനുളള തയ്യാറെടുപ്പിലുമാണ്. കൈവശക്കാരന്റെ കയ്യില്‍ നിന്ന് വിലകൊടുത്തും വാങ്ങാനും തയ്യാറാണെന്നും കരീം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com