നാലു തവണ സമയം നല്‍കിയിട്ടും ഹാജരായില്ല; സിസ്റ്റര്‍ ലൂസിയുടെ പരാതി ഉപേക്ഷിച്ചതായി വനിതാ കമ്മീഷന്‍, നിരുത്തരവാദപരമെന്ന് ജോസഫൈന്‍

നാലുതവണ സമയം നല്‍കിയിട്ടും ഹാജരാവാത്തതിനെ തുടര്‍ന്നാണ് പരാതി ഉപേക്ഷിച്ചത്
നാലു തവണ സമയം നല്‍കിയിട്ടും ഹാജരായില്ല; സിസ്റ്റര്‍ ലൂസിയുടെ പരാതി ഉപേക്ഷിച്ചതായി വനിതാ കമ്മീഷന്‍, നിരുത്തരവാദപരമെന്ന് ജോസഫൈന്‍

കല്‍പ്പറ്റ: സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ പരാതി വനിതാ കമ്മിഷന്‍ ഉപേക്ഷിച്ചു. നാലുതവണ സമയം നല്‍കിയിട്ടും ഹാജരാവാത്തതിനെ തുടര്‍ന്നാണ് പരാതി ഉപേക്ഷിച്ചത്. സഭയും എഫ്‌സിസി സന്ന്യാസിനി സമൂഹവും പ്രതികാരനടപടികള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ലൂസിയുടെ പരാതി.

ജില്ലയില്‍ നാലുതവണ നടന്ന അദാലത്തുകളിലും ഹാജരാവാന്‍ ആവശ്യപ്പെട്ട് കമ്മിഷന്‍ ലൂസിക്ക് കത്തുനല്‍കിയിരുന്നു. എന്നാല്‍, കമ്മിഷനെ ബന്ധപ്പെടുകയോ അദാലത്തില്‍ ഹാജരാവുകയോ ചെയ്തില്ലെന്ന് അധ്യക്ഷ എം സി ജോസഫൈന്‍ വ്യക്തമാക്കി.

നിലവില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയാല്‍ രണ്ട് അവസരങ്ങളാണ് നല്‍കുന്നത്. എന്നാല്‍, ലൂസിയുടെ കേസിന്റെ പ്രാധാന്യവും സാഹചര്യങ്ങളും മനസ്സിലാക്കിയാണ് നാലുതവണ അവസരം നല്‍കിയതെന്നും അവര്‍ അറിയിച്ചു. ലൂസി നിരുത്തരവാദപരമായാണ് ഈ വിഷയത്തില്‍ ഇടപെട്ടതെന്നും ജോസഫൈന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com