വട്ടവടയിലെ കുഞ്ഞിന്റെ മരണം ശ്വാസം മുട്ടി, പാല് ശ്വസനനാളത്തിലേക്ക് കടന്നു; ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക്‌

കുഞ്ഞിന് പാല് നല്‍കിയത് ശ്വസന നാളത്തിലേക്ക് കടന്നിട്ടുണ്ടെന്നും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്
വട്ടവടയിലെ കുഞ്ഞിന്റെ മരണം ശ്വാസം മുട്ടി, പാല് ശ്വസനനാളത്തിലേക്ക് കടന്നു; ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക്‌

മൂന്നാര്‍: വട്ടവടയില്‍ ദുരൂഹത ഉണര്‍ത്തിയ 27 ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ മരണം ശ്വാസം മുട്ടിയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. 

കുഞ്ഞിന് പാല് നല്‍കിയത് ശ്വസന നാളത്തിലേക്ക് കടന്നിട്ടുണ്ടെന്നും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് വിശദമായ പരിശോധനയ്ക്കായി കുഞ്ഞിന്റെ ആന്തരികാവയവങ്ങള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയച്ചു. 

16ാം തിയതി രാവിലെയാണ് സംഭവം. മുലപ്പാല്‍ കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങിയതാണ് മരണകാരണം എന്നാണ് ബന്ധുക്കള്‍ പറഞ്ഞിരുന്നത്.  വട്ടവട മെഡിക്കല്‍ ഓഫീസര്‍ കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചു. വൈകുന്നേരത്തോടെ കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്യുകയും ചെയ്തു.

എന്നാല്‍ സംഭവം ബന്ധുക്കള്‍ പൊലീസില്‍ അറിയിച്ചില്ല. പൊലീസിനെ അറിയിക്കാതെ മൃതദേഹം മറവ് ചെയ്തതാണ് സംശയത്തിന് ഇടയാക്കിയത്. ദേവികുളം സബ് കളക്ടറുടെ സാന്നിധ്യത്തിലാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com