ശക്തമായ മഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്

രണ്ട് മുറികളുള്ള വീടിന്റെ ഓടിട്ട മേല്‍ക്കൂരയാണ് പൂര്‍ണമായി തകര്‍ന്നു വീണത്
ശക്തമായ മഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്


ഹരിപ്പാട്; ശക്തമായ മഴയില്‍ ഹരിപ്പാട് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് മൂന്ന് പേര്‍ക്ക് പരിക്ക്. ചിങ്ങോലി കളത്തില്‍ തെക്കതില്‍ അച്ചന്‍കുഞ്ഞ് എന്നയാളുടെ വീടിന്റെ മേല്‍ക്കൂരയാണ് കഴിഞ്ഞ ദിവസം രാത്രി പെയ്ത ശക്തമായ മഴയില്‍ ഇടിഞ്ഞു വീണത്. അപകടത്തില്‍ അച്ചന്‍കുഞ്ഞ് (51)  ഭാര്യ സുശീല (49)മകന്‍ സജു (22)എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

രണ്ട് മുറികളുള്ള വീടിന്റെ ഓടിട്ട മേല്‍ക്കൂരയാണ് പൂര്‍ണമായി തകര്‍ന്നു വീണത്. അച്ചന്‍കുഞ്ഞിന്റെ  മൂത്ത മകന്‍ അജു പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഓടിന്റെ പൊട്ടിയ ഭാഗങ്ങള്‍ വീണു ശരീരത്തില്‍ പലഭാഗത്തും മുറിവുകളും ചതവും ഉണ്ടായിട്ടുണ്ട്. സജുവിന്റെ തലക്കു ചെറിയ പരിക്ക് പറ്റിയിട്ടുണ്ട്. ആര്‍ക്കും സാരമായ പരിക്കുകള്‍ ഇല്ല. മൂന്ന് പേരെയും  ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com