അഭയ ബലാത്സം​ഗത്തിന് ഇരയായിട്ടില്ല, ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ൽ പു​രു​ഷ ബീ​ജ​ത്തിന്റെ അംശമില്ലെന്ന് മൊഴി

കൊല്ലപ്പെടുന്നതിന് മുൻപ്  സി​സ്​​റ്റ​ർ അ​ഭ​യ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​ട്ടി​ല്ലെ​ന്ന് മു​ൻ ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​ർ മൊ​ഴി ന​ൽ​കി
അഭയ ബലാത്സം​ഗത്തിന് ഇരയായിട്ടില്ല, ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ൽ പു​രു​ഷ ബീ​ജ​ത്തിന്റെ അംശമില്ലെന്ന് മൊഴി

തി​രു​വ​ന​ന്ത​പു​രം: കൊല്ലപ്പെടുന്നതിന് മുൻപ്  സി​സ്​​റ്റ​ർ അ​ഭ​യ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​ട്ടി​ല്ലെ​ന്ന് മു​ൻ ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​ർ മൊ​ഴി ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം ഫോ​റ​ൻ​സി​ക് ലാ​ബി​ലെ മു​ൻ കെ​മി​ക്ക​ൽ എ​ക്‌​സാ​മി​ന​ർ ആ​ർ ഗീ​ത, കെ​മി​ക്ക​ൽ അ​ന​ലി​സ്​​റ്റ്​ കെ. ​ചി​ത്ര എ​ന്നി​വ​രാ​ണ് കേ​സിന്റെ വി​ചാ​ര​ണ​യു​ടെ ഭാ​ഗ​മാ​യി സിബിഐ കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി​യ​ത്. അഭയയുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ മൊഴി.

തി​രു​വ​ന​ന്ത​പു​രം ഫോ​റ​ൻ​സി​ക് ലാ​ബി​ൽ ജൂ​നി​യ​ർ കെ​മി​ക്ക​ൽ എ​ക്‌​സാ​മി​ന​റാ​യി ജോ​ലി ചെ​യ്യു​മ്പോ​ഴാ​ണ് അ​ഭ​യ​യു​ടെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ രാ​സ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പൊ​ലീ​സ് സ​ർ​ജ​നാ​യ ഡോ ​സി  രാ​ധാ​കൃ​ഷ്ണ​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ഭ​യ​യു​ടെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ രാ​സ​പ​രി​ശോ​ധ​ന ജാ​ഗ്ര​ത​യോ​ടെ​യാ​ണ് ന​ട​ത്തി​യ​ത്.

അ​ഭ​യ​യു​ടെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ൽ പു​രു​ഷ ബീ​ജ​ത്തിന്റെ അം​ശം ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും കെ​മി​ക്ക​ൽ എ​ക്‌​സാ​മി​ന​ർ ആ​ർ. ഗീ​ത മൊ​ഴി ന​ൽ​കി. ക്രി​സ്​​റ്റ​ൽ രൂ​പ​ത്തി​ലു​ള്ള ചി​ല പ​ദാ​ർ​ഥ​ങ്ങ​ൾ അ​ഭ​യ​യു​ടെ ശ​രീ​ര​ത്തി​ൽ ക​ണ്ടി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ ഇ​ത് സ്‌​ത്രീ ശ​രീ​ര​ങ്ങ​ളി​ൽ കാ​ണാ​റു​ള്ള വ്യ​തി​യാ​നം മാ​ത്ര​മാ​യി​രു​ന്നു എ​ന്നും സാ​ക്ഷി​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു. അഭയയുടെ ശരീരത്തിൽ വിഷാംശവും ഉണ്ടായിരുന്നില്ലെന്നും ഇവർ മൊഴി നൽകി.

സി​സ്​​റ്റ​ർ അ​ഭ​യ​യു​ടെ രാ​സ​പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് തി​രു​ത്തി​യെ​ന്ന കേ​സി​ൽ പ്ര​തി​ക​ളാ​യി​രു​ന്നു ഇ​ന്ന​ലെ വി​ചാ​ര​ണ​ക്ക്​ വി​ധേ​യ​രാ​യ ഇ​രു​വ​രും. രാ​സ​പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടി​ൽ കൃ​ത്രി​മം കാ​ട്ടി​യെ​ന്ന് ആക്ടിവിസ്റ്റ് ജോമോൻ പുത്തൻ പുരയ്ക്കൽ ഹർജിയിൽ ആരോപിച്ചിരുന്നു. ഈ ആരോപണമാണ് അഭയകേസിനെ ഏറെ വിവാദമാക്കിയത്. തുടർന്ന് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഉത്തരവിട്ടുവെങ്കിലും പിന്നീട് ഇരുവരെയും കേസിൽ നിന്ന് മോചിപ്പിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com