പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

'ഭര്‍ത്താവും ചേട്ടത്തിയും തമ്മില്‍ അരുതാത്ത ബന്ധം', ആരാണ് സ്ത്രീയുടെ ശത്രുക്കള്‍? ; കുറിപ്പ്

അമ്മായിയമ്മയുടെ വലം കൈ ആകുക എന്നാല്‍ പിന്നെ അതൊരു വിജയമാകുക ആണല്ലോ..

കുറ്റകൃത്യങ്ങള്‍ നടത്തിയവരെ ലോകം മോശമായാണ് കാണാറ്. എന്നാല്‍ അവരില്‍ ചില കാര്യങ്ങളില്‍ കാണിക്കുന്ന നേര്‍ ചിന്തകളില്‍ അഭിമാനം തോന്നാറുണ്ട്. പൂര്‍ണ്ണമായും ആരും തെറ്റല്ലല്ലോയെന്ന്  സൈക്കോളജിസ്റ്റ് കല മോഹന്‍ പറയുന്നു. ഒരു സ്ത്രീയ്ക്ക് മറ്റൊരു സ്ത്രീയോട് തോന്നുന്ന പക, ജന്മാന്തരങ്ങള്‍ അത് നീളുമെന്ന് കല മോഹന്‍ ഫെയ്‌സ്ബുക്കിലെ കുറിപ്പില്‍ സൂചിപ്പിച്ചു. 

ഫെമിനിസം വേണമെന്ന് വാദിക്കുമ്പോള്‍, പലപ്പോഴും ഇതേ പോലെ ചിലരുടെ ഭാഗങ്ങള്‍ മനസ്സിലേയ്ക്ക് ഓടി എത്തും..
ആരാണ് സ്ത്രീയുടെ ശത്രുക്കള്‍? പുരുഷനോ അതോ അവളുടെ വര്‍ഗ്ഗം തന്നെയോ !

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം : 

ഒരു സൈക്കോളജിസ്‌റ് തന്റെ മുന്നില്‍ വരുന്നു ഏത് കേസും എടുക്കണം, അത് ഒരു വെല്ലുവിളിയായി കണ്ടു നീങ്ങാനാണ് ഏത് പ്രൊഫഷണലിനെ പോല്‍ എനിക്കും താല്പര്യം..

കുറ്റകൃത്യങ്ങള്‍ നടത്തിയ എത്രയോ പേരുണ്ട് നിരന്തരം വിളിക്കുന്നത്..
ലോകം മുഴുവന്‍ മോശമായി കാണുന്ന അവരില്‍ ചില കാര്യങ്ങളില്‍ കാണിക്കുന്ന നേര്‍ ചിന്തകള്‍ എനിക്കു അഭിമാനം തോന്നാറുണ്ട്..
പൂര്‍ണ്ണമായും ആരും തെറ്റല്ലല്ലോ..

എന്നെ കാണാന്‍ എത്തിയ ഒരു സ്ത്രീ..
അവരൊരു proffessional ആണ്..
അവരും ഭര്‍ത്താവിന്റെ അനിയനും തമ്മില്‍ വളരെ കാലമായി ഗാഢമായ ഒരു ബന്ധമുണ്ടായിരുന്നു..
മൂത്തമരുമകള്‍ കുടുംബത്തെ നല്ലവളും, ഭര്‍ത്താവിന്റെ പ്രിയപ്പെട്ടവളും ആയി..
അമ്മായിയമ്മയുടെ വലം കൈ ആകുക എന്നാല്‍ പിന്നെ അതൊരു വിജയമാകുക ആണല്ലോ..

അനിയന്റെ വിവാഹം, ചേട്ടത്തിയുടെ നാട്ടില്‍ നിന്നും അവര്‍ക്ക് പരിചയമുള്ള പെണ്‍കുട്ടിയെ തന്നെ തിരഞ്ഞെടുത്തു..
അനിയന്റെ ഭാര്യയുമായി വളരെ സൗഹൃദം, സ്‌നേഹം ഒക്കെ ആയി കാലങ്ങള്‍ നീങ്ങി..
ഒരു സാഹചര്യത്തില്‍, അനിയത്തി മനസ്സിലാക്കി തന്റെ ഭര്‍ത്താവും ചേട്ടത്തിയും തമ്മില്‍ അരുതാത്ത ബന്ധമുണ്ടെന്ന്..
അവള്‍ക്കു തെളിവില്ല ആരെയും പറഞ്ഞു ബോധ്യപ്പെടുത്താന്‍..

കുടുംബത്തില്‍ എല്ലാവരും ചേട്ടത്തിയോടൊപ്പം നിന്ന് അവളെ കുറ്റപ്പെടുത്തി..
അനിയത്തിയുടെ വീട്ടുകാര്‍ വഴക്കിനു എത്തി...

അനിയന്റെ പത്ത് വയസ്സുകാരി
മകള്‍ അമ്മ പറയുന്നത് സത്യമെന്നു പറഞ്ഞത്...,നാട്ടുകാര്‍ക്ക് വിശ്വസിക്കാന്‍ കാരണമായി..
അതോടെ അനിയന്‍ ഭാര്യയോടൊപ്പം മകളെയും കളഞ്ഞു..
കുട്ടിയും അച്ഛനും തമ്മില്‍ നല്ല ബന്ധമായിരുന്നു..
അതിന്റെ വേദന കുഞ്ഞിന്റെ ഉള്ളില്‍ ഉണ്ട്.
'' അമ്മയെപ്പോലെ ഒരു അഹങ്കാരി ആണ് മകള്‍..
ഡിവോഴ്‌സ് ചെയ്യിപ്പിച്ചു
അനിയനെ എത്രയും വേഗം രണ്ടാമത് വിവാഹം കഴിപ്പിക്കണം..
അനുഭവിക്കട്ടെ അവളുടെ മകള്‍.. എന്റെ പേരിലുള്ള ആരോപണം മാറ്റുകയും വേണം..
എന്റെ മക്കള്‍ വളരുക ആണ്.. '''

എന്റെ ക്ലയന്റ് ഇവരാണ്..
ഈ സ്ത്രീ.. !

ഇവര്‍ തരുന്ന fees വാങ്ങി എന്ത് ചെയ്താലും അതെനിക്ക് ദോഷം ചെയ്യുമെന്ന് തോന്നിപോയി..
അവരും അനിയനും തമ്മിലുള്ള ബന്ധം ഈ ലോകത്ത് അറിയുന്ന ഒരാള്‍ ഞാനായിരുന്നു.
എന്റെ ശരികളെ കൊണ്ട് ഞാന്‍ അതിനെ ഉപദേശിക്കാന്‍ നിന്നിട്ടില്ല..
അതല്ലല്ലോ എന്റെ ജോലി..

''എന്റെ ലക്ഷ്യം വേഗം അവനെ മറ്റൊരിടത്തു ആക്കുക..
ഇങ്ങനെ നിന്നാല്‍ വീണ്ടും അവര്‍ അടുത്താലോ..''

ഒരു സ്ത്രീയ്ക്ക് മറ്റൊരു സ്ത്രീയോട് തോന്നുന്ന പക,
പണ്ടുള്ളവര്‍ പറയും പോലെ ആനപ്പക ആണെന്ന് തോന്നി ആ നിമിഷം..
ജന്മാന്തരങ്ങള്‍ അത് നീളും..
പാമ്പിന്റെ പക കൊത്തിയാല്‍ തീരുമല്ലോ..

ഫെമിനിസം വേണമെന്ന് വാദിക്കുമ്പോള്‍,
പലപ്പോഴും ഇതേ പോലെ ചിലരുടെ ഭാഗങ്ങള്‍ മനസ്സിലേയ്ക്ക് ഓടി എത്തും..
ആരാണ് സ്ത്രീയുടെ ശത്രുക്കള്‍?
പുരുഷനോ അതോ അവളുടെ വര്‍ഗ്ഗം തന്നെയോ !

'' അമ്മായിഅമ്മ എന്റെ പോക്കറ്റില്‍ ആണ്,
അമ്മായിഅപ്പന് അങ്ങനെ റോള്‍ ഇല്ല..
യോഗ, മെഡിറ്റേഷന്‍ ക്ലാസ്സ് എന്ന് വേണ്ട ഞാനും അമ്മായിയമ്മയും എവിടെയും ഒന്നിച്ചാണ് കമ്പനി..
ആ കുടുംബത്തിലെ സ്ത്രീകളുടെ കൂട്ടുകാരിയാണ് ഞാന്‍.. അവിടെ ഞാന്‍ പറയുന്നതേ ആളുകള്‍ വിശ്വാസിക്കു..
നാട്ടുകാരുടെ സംശയം തീരും, അവന്റെ രണ്ടാം വിവാഹം കഴിയുമ്പോള്‍..

ഒരു പ്രഫഷണല്‍, ഇവരില്‍ എത്ര വിഷം ഉണ്ടെന്നു ആര്‍ക്കും കണ്ടെത്താന്‍ ആകുന്നില്ലല്ലോ..
സത്യത്തില്‍ സങ്കടം തോന്നിപോയി..
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com