മാര്‍ക്ക് ദാന വിവാദം; അടിയന്തര സിന്‍ഡിക്കേറ്റ്; തീരുമാനം പിന്‍വലിച്ചേക്കും

വിവാദവുമായി ബന്ധപ്പെട്ട് വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍വകലാശാലയുടെ തീരുമാനം
മാര്‍ക്ക് ദാന വിവാദം; അടിയന്തര സിന്‍ഡിക്കേറ്റ്; തീരുമാനം പിന്‍വലിച്ചേക്കും

തിരുവനന്തപുരം: മാര്‍ക്ക് ദാന വിവാദത്തില്‍ നടപടികളെടുക്കാന്‍ ഒരുങ്ങി എംജി സര്‍വകലാശാല. വിവാദവുമായി ബന്ധപ്പെട്ട് വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍വകലാശാലയുടെ തീരുമാനം.

തുടര്‍ നടപടി എന്താകുമെന്ന് അടുത്ത സര്‍വ്വകലാശാല സിന്‍ഡിക്കേറ്റില്‍ തീരുമാനമാകുമെന്നാണ് വിവരം. നാളെ എംജി സര്‍വകലാശാല അടിയന്തര സിന്‍ഡിക്കേറ്റ് ചേരുന്നുണ്ട്. 

വൈസ് ചാന്‍സലറുടെ അഭാവത്തില്‍ പ്രോ വൈസ് ചാന്‍സലറുടെ അധ്യക്ഷതയിലാണ് സിന്‍ഡിക്കേറ്റ് ചേരുക. വിവാദമായ മാര്‍ക്ക് ദാനം പിന്‍വലിച്ചേക്കുമെന്നും സൂചനയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com