100 രൂപയ്ക്ക് മീന്‍ വാങ്ങി ; കവറില്‍ മീനിനൊപ്പം 20000 രൂപയും ; അമ്പരന്ന് വീട്ടുകാര്‍

വീട്ടിലെത്തി മീന്‍ മുറിക്കാനായി എടുത്തപ്പോഴാണ് മല്‍സ്യത്തോടൊപ്പം പണവും കണ്ടത്
100 രൂപയ്ക്ക് മീന്‍ വാങ്ങി ; കവറില്‍ മീനിനൊപ്പം 20000 രൂപയും ; അമ്പരന്ന് വീട്ടുകാര്‍

മലപ്പുറം : മീന്‍ വാങ്ങിയപ്പോള്‍ ലഭിച്ച കവറിനൊപ്പം 20000 രൂപയും. വീട്ടിലെത്തി മീന്‍ മുറിക്കാനായി എടുത്തപ്പോഴാണ് മല്‍സ്യത്തോടൊപ്പം പണവും കണ്ടത്. കോടത്തൂരിലെ ഹാരിസിനാണ്  മത്സ്യത്തോടൊപ്പം പണവും കിട്ടിയത്.

പെരുമ്പടപ്പ് പാറയില്‍ നിന്ന് മത്സ്യ വില്‍പനക്കാരന്‍ പൊന്നാനി സ്വദേശി കോയയില്‍ നിന്നാണ് ഹാരിസ് 100 രൂപയ്ക്ക് മീന്‍ വാങ്ങിയത്. മീന്‍ മുറിക്കാനായി പാത്രത്തിലിട്ടപ്പോഴാണ് മത്സ്യത്തോടൊപ്പം പണവും വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ഉടന്‍ തന്നെ മീനിനൊപ്പം കവറില്‍ ലഭിച്ച 20000 രൂപ ഉടമയ്ക്ക് യുവാവ് തിരിച്ചുനല്‍കി മാതൃകയായി. പണം എങ്ങനെ നഷ്ടപ്പെട്ടു എന്നറിയാതെ കോയ സങ്കടത്തോടെ നില്‍ക്കുമ്പോഴാണ് പണവുമായി ഹാരിസ് എത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com