അരികില്‍ 'വ്യാജഗര്‍ഭിണി'; പഴ്‌സ് മോഷ്ടിക്കാന്‍ ശ്രമം; കുടുങ്ങി

അടുത്തു വന്നിരുന്ന യാത്രക്കാരിയുടെ പഴ്‌സില്‍ നിന്ന് ദേവി രണ്ടായിരം രൂപ കവരുകയായിരുന്നു.
അരികില്‍ 'വ്യാജഗര്‍ഭിണി'; പഴ്‌സ് മോഷ്ടിക്കാന്‍ ശ്രമം; കുടുങ്ങി

വര്‍ക്കല: ബസില്‍ കയറി ഗര്‍ഭിണിയാണെന്ന വ്യാജേന സീറ്റില്‍ ഇരുന്ന് തൊട്ടടുത്ത യാത്രക്കാരിയുടെ ബാഗില്‍ നിന്നു പണം മോഷ്ടിച്ച തമിഴ്‌നാട് സ്വദേശി ചെന്നൈ എംജിആര്‍ നഗര്‍ കോളനിയില്‍ ദേവിയെ(35) പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം വര്‍ക്കല പുന്നമൂട് വഴി പോകുന്ന ബസിലാണ് സംഭവം.

അടുത്തു വന്നിരുന്ന യാത്രക്കാരിയുടെ പഴ്‌സില്‍ നിന്ന് ദേവി രണ്ടായിരം രൂപ കവരുകയായിരുന്നു. സംശയം തോന്നിയ യാത്രക്കാരി ബഹളം വച്ചപ്പോള്‍ പണം ബസിന്റെ പ്ലാറ്റ്‌ഫോമില്‍ ഇട്ട്  രക്ഷപ്പെടാനായി ശ്രമിച്ചെങ്കിലും സ്ഥലത്തെത്തിയ വര്‍ക്കല പിങ്ക് പൊലീസ് അംഗങ്ങളായ ഹസീന, അജിത, ഷൈല, ഉഷ തുടങ്ങിയവര്‍ ചേര്‍ന്നു ദേവിയെ പിടികൂടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com