എല്‍ഡിഎഫിന്റെ കുത്തക മണ്ഡലം പിടിച്ചെടുത്ത് ഷാനിമോള്‍; ആവേശപ്പോരില്‍ യുഡിഎഫിന് തിളങ്ങുന്ന വിജയം

അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലം പിടിച്ചെടുത്ത് എല്‍ഡിഎഫ്
എല്‍ഡിഎഫിന്റെ കുത്തക മണ്ഡലം പിടിച്ചെടുത്ത് ഷാനിമോള്‍; ആവേശപ്പോരില്‍ യുഡിഎഫിന് തിളങ്ങുന്ന വിജയം

ആലപ്പുഴ: ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റായ അരൂര്‍ പിടിച്ചെടുത്ത് യുഡിഎഫ്. അവസാനനിമിഷം വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിനൊടുവില്‍ 2029 വോട്ടിനാണ് ഷാനിമോള്‍ ഉസ്മാന്റെ വിജയം. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് നാലു വോട്ടിങ് യന്ത്രങ്ങളിലെ എണ്ണല്‍ മാറ്റിവച്ചതിനാല്‍ ഔദ്യോഗിക ഫല പ്രഖ്യാപനം വൈകും.

കനത്ത മഴയെ അതിജീവിച്ചും എണ്‍പതു ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയ അരൂരില്‍ ഷാനിമോള്‍ 67,832 വോട്ടാണ് നേടിയത്. എല്‍ഡിഎഫിലെ മനു സി പുളിക്കല്‍ 65,956 വോട്ടു നേടി. ബിജെപി സ്ഥാനാര്‍ഥി പ്രകാശ് ബാബുവിന് 15,920 വോട്ടാണ് കിട്ടിയത്. 

ആദ്യഘട്ടത്തില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ലീഡ് നേടാനായത്. തുടര്‍ന്ന് മുന്നിലെത്തിയ ഷാനിമോള്‍ അവസാന റൗണ്ട് വരെ അതു തുടര്‍ന്നു. ഇടയ്ക്ക് ചില പഞ്ചായത്തുകളില്‍ ഷാനിമോളുടെ ഭൂരിപക്ഷം ഇടിഞ്ഞപ്പോള്‍ ഫലം മാറിമറിയുമോയെന്ന പ്രതീതി പരന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ 648 വോട്ടിനാണ് അരൂരിലെ സിറ്റിങ് എംഎല്‍എയായ എഎം ആരിഫിനോട് ഷാനിമോള്‍ പരാജയപ്പെട്ടത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ ആരിഫിന്റെ ഭൂരിപക്ഷം 38,519 വോട്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com