കെ സുരേന്ദ്രന്‍ മൂന്നാംസ്ഥാനത്ത്; നാലിടത്തും പിന്നില്‍പ്പോയി ബിജെപി, മഞ്ചേശ്വരത്ത് മാത്രം രണ്ടാമത്

നിയമസഭ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആദ്യമണിക്കൂര്‍ പിന്നിടുമ്പോള്‍ അഞ്ച് മണ്ഡലങ്ങളിലും എന്‍ഡി എ പിന്നില്‍. കോന്നിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ മൂന്നാംസ്ഥാനത്താണ്
കെ സുരേന്ദ്രന്‍ മൂന്നാംസ്ഥാനത്ത്; നാലിടത്തും പിന്നില്‍പ്പോയി ബിജെപി, മഞ്ചേശ്വരത്ത് മാത്രം രണ്ടാമത്

കൊച്ചി: നിയമസഭ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആദ്യമണിക്കൂര്‍ പിന്നിടുമ്പോള്‍ അഞ്ച് മണ്ഡലങ്ങളിലും എന്‍ഡി എ പിന്നില്‍. കോന്നിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ മൂന്നാംസ്ഥാനത്താണ്. 5315വോട്ടാണ് കെ സുരേന്ദ്രന്‍ ഇതുവരെ നേടിയിരിക്കുന്നത്. എല്‍ഡിഎഫിന്റെ കെ യു ജനീഷ് കുമാര്‍ 6617വോട്ടിന് ഒന്നാംസ്ഥാനത്ത് ലീഡ് ചെയ്യുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മനോജ് കുമാര്‍6274വോട്ട് നേടി രണ്ടാം സ്ഥാനത്താണ്. 

ശക്തമായ ത്രികോണ മത്സരം നടന്ന മറ്റൊരു മണ്ഡലമാണ വട്ടിയൂര്‍ക്കാവില്‍ എന്‍ഡിഎയുടെ എസ് സുരേഷ് കുമാര്‍ മൂന്നാം സ്ഥാനത്താണ്. 2229വോട്ടാണ് സുരേഷ് കുമാര്‍ നേടിയിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് 4663വോട്ടിന് ഒന്നാമത് ലീഡ് ചെയ്യുന്നു. യുഡിഎഫിന്റെ കെ മോഹന്‍കുമാര്‍ 3705വോട്ടിന് രണ്ടാംസ്ഥാനത്താണ്. 

മഞ്ചേശ്വരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ രണ്ടാം സ്ഥാനത്താണ്. 6142വോട്ടാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നേടിയിരിക്കുന്നത്. യുഡിഎഫിന്റെ എംസി കമറുദ്ദീന്‍ 8856വോട്ടിന് ഒന്നാമതാണ്. എല്‍ഡിഎഫിന്റെ എം ശങ്കര്‍ റേ മൂന്നാംസ്ഥാനത്ത് 2920വോട്ട് നേടിയിട്ടുണ്ട്. 

എറണാകുളം മണ്ഡലത്തില്‍ യുഡിഎഫിന്റെ ടിജെ വിനോദ് 10270വോട്ട് നേടി ഒന്നാംസ്ഥാനത്ത് നില്ക്കുമ്പോള്‍ ഇടത് സ്വതന്ത്രന്‍ മനു റോയ് 8153 നേടി രണ്ടാം സ്ഥാനത്താണ്. എന്‍ഡിഎയുടെ സി ജി രാജഗോപാല്‍ 2455വോട്ട് നേടി മൂന്നാംസ്ഥാനത്ത്. 

അരൂരിലും എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പോരാട്ടം. ഷാനിമോള്‍ ഉസ്മാന്‍ 4919വോട്ടിന് ഒന്നാംസ്ഥാനത്ത് നില്‍ക്കുമ്പോള്‍ മനു സി പുളിക്കല്‍ 4278നേടി രണ്ടാം സ്ഥാനത്തുണ്ട്.. എന്‍ഡിഎയുടെ പ്രകാശ് ബാബുന് 1057വോട്ട് നേടാനെ സാധിച്ചിട്ടുള്ളു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com