പതിനാറുകാരി ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം താമസം തുടങ്ങി ; അമ്മയും കാമുകനും ഭര്‍ത്താവും അറസ്റ്റില്‍

ഭര്‍ത്താവിന്റെ പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ  അന്വേഷണത്തില്‍ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തി
പതിനാറുകാരി ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം താമസം തുടങ്ങി ; അമ്മയും കാമുകനും ഭര്‍ത്താവും അറസ്റ്റില്‍

കൊല്ലം :  വിവാഹം കഴിഞ്ഞ പതിനാറു വയസ്സുകാരി ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം താമസം തുടങ്ങി. തേവലക്കര സ്വദേശിനിയായ പെണ്‍കുട്ടിയുടെ വിവാഹം ഒരു മാസം മുന്‍പാണ്  കോയിവിള  സ്വദേശിയായ മുപ്പതുകാരനുമായി നടത്തിയത്. എന്നാല്‍ ഭര്‍ത്താവുമായി പിണങ്ങി ദിവസങ്ങള്‍ക്ക് മുന്‍പ് സ്വന്തംവീട്ടിലെത്തിയ പെണ്‍കുട്ടി മൈനാഗപ്പള്ളി സ്വദേശിയായ കാമുകനുമായി താമസം തുടങ്ങുകയായിരുന്നു.

ഇതോടെ ഭാര്യയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് തെക്കുംഭാഗം പൊലീസിന് പരാതി നല്‍കി. ഭര്‍ത്താവിന്റെ പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ  അന്വേഷണത്തില്‍ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഭര്‍ത്താവും കാമുകനും പെണ്‍കുട്ടിയുടെ അമ്മയും പൊലീസ് കസ്റ്റഡിയിലായി. പെണ്‍കുട്ടിയുടെ പ്രായം മറച്ചു  വച്ചാണ് അമ്മ വിവാഹം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com