'ബിജെപിയെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ അതിനെ ആസ്വദിച്ചോണം'; പരിഹാസവുമായി എംഎം മണി 

ബിജെപിയെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ അതിനെ ആസ്വദിച്ചോണം എന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
'ബിജെപിയെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ അതിനെ ആസ്വദിച്ചോണം'; പരിഹാസവുമായി എംഎം മണി 

തിരുവനന്തപുരം: ബിഹാര്‍, മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയത്തെ പരിഹസിച്ച്‌ മന്ത്രി എം എം മണി. ബിജെപി-ശിവസേന സഖ്യത്തിന് മുന്നില്‍ വീണ്ടും കന്നത്ത പരാജയം ഏറ്റുവാങ്ങിയ സാഹചര്യത്തിലാണ് കോൺ​ഗ്രസിനെ പരിഹസിച്ച് മണി രം​ഗത്തെത്തിയിരിക്കുന്നത്. 

"ബിജെപിയെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ അതിനെ ആസ്വദിച്ചോണം എന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്", എന്നാണ് മണി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.

ഹൈബി ഈഡന്‍ എംപിയുടെ ഭാര്യ അന്ന ഈഡന്‍റെ 'വിധി ബലാത്സംഗം പോലെയാണെന്നും എതിര്‍ക്കാനായില്ലെങ്കില്‍ അതിനെ ആസ്വദിച്ചോണമെന്നുമുള്ള വിവാദ പോസ്റ്റ് ഉപയോ​ഗിച്ചാണ് മണിയുടെ പരിഹാസം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com