മഞ്ചേശ്വരത്ത് ബഹുദൂരം പിന്നിലായി സിപിഎം; കമറുദ്ദീന് തിളങ്ങുന്ന ജയം, ബിജെപി രണ്ടാമത്

7923 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എം സി കമറുദ്ദീനാണ് വിജയിച്ചത്
മഞ്ചേശ്വരത്ത് ബഹുദൂരം പിന്നിലായി സിപിഎം; കമറുദ്ദീന് തിളങ്ങുന്ന ജയം, ബിജെപി രണ്ടാമത്

കാസര്‍കോട്: അഞ്ച് നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് യുഡിഎഫിന് ജയം. 7923 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എം സി കമറുദ്ദീനാണ് വിജയിച്ചത്. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മൂന്നാമത് പോയി. എന്‍ഡിഎയാണ് രണ്ടാം സ്ഥാനത്ത്.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ കമറുദ്ദീന്‍ മുന്നിട്ടുനില്‍ക്കുന്നതാണ് കണ്ടത്. ഒരു ഘട്ടത്തിലും എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നേറാന്‍ സാധിച്ചില്ല. എങ്കിലും ഒരു ഘട്ടത്തില്‍ കമറുദ്ദീന്റെ ലീഡ് 10000 കടക്കുമെന്ന് കണക്കുകൂട്ടിയിരുന്നു.

കമറുദ്ദീന് 65407 വോട്ടുകളാണ് ലഭിച്ചത്. എതിര്‍സ്ഥാനാര്‍്ത്ഥിയായ എല്‍ഡിഎഫിന്റെ ശങ്കര്‍ റേ 38,233 വോട്ടുകള്‍ മാത്രം നേടി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തളളപ്പെട്ടു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ രവീശ തന്ത്രി കുണ്ടാര്‍ ശങ്കര്‍ റേയേക്കാള്‍ ഇരട്ടിയോളം വോട്ടുകള്‍ നേടി.57000 വോട്ടുകളാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ പിടിച്ചത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 89 വോട്ടിനായിരുന്നു വിജയിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ യുഡിഎഫ് നില മെച്ചപ്പെടുത്തി. 11,113 വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്.

വിശ്വാസ സംരക്ഷണം ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ അനുകൂല നിലപാടാണ് ശങ്കര്‍ റേ സ്വീകരിച്ചിരുന്നത്. ഇത് വോട്ടായി മാറുമെന്നാണ് കരുതിയിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com