മഞ്ചേശ്വരത്ത് യുഡിഎഫിന് വന്‍ലീഡ്, കോന്നിയില്‍ മാറിമറിയുന്നു; വട്ടിയൂര്‍ക്കാവില്‍ പ്രശാന്ത്

അഞ്ചുനിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മൂന്നിടത്ത് മുന്നിട്ടുനില്‍ക്കുന്നു
മഞ്ചേശ്വരത്ത് യുഡിഎഫിന് വന്‍ലീഡ്, കോന്നിയില്‍ മാറിമറിയുന്നു; വട്ടിയൂര്‍ക്കാവില്‍ പ്രശാന്ത്

കൊച്ചി:  അഞ്ചുനിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മൂന്നിടത്ത് മുന്നിട്ടുനില്‍ക്കുന്നു. അതേസമയം വ്ട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് അട്ടിമറി ജയം നേടുമോ എന്നാണ് ഉറ്റുനോക്കുന്നത്. കോന്നിയില്‍ ഫലസൂചനകള്‍ മാറിമറിയുകയാണ്.

മഞ്ചേശ്വരത്ത് യുഡിഎഫിന്റെ എം സി കമറുദ്ദീന്‍ രണ്ടായിരധിലധികം വോട്ടുകള്‍ക്കാണ് മുന്നിട്ട് നില്‍ക്കുന്നത്. എറണാകുളത്ത് ടി ജെ വിനോദ് 700ലധികം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. കോന്നിയില്‍ ഫലസൂചനകള്‍ മാറിമറിയുകയാണ്. തുടക്കത്തില്‍ യുഡിഎഫിന്റെ മോഹന്‍രാജ് ലീഡ് ഉയര്‍ത്തിയിരുന്നെങ്കിലും ഇപ്പോള്‍ എല്‍ഡിഎഫിന്റെ ജനീഷ് കുമാറാണ് മുന്നിട്ടുനില്‍ക്കുന്നത്.  അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ 600ലധികം വോട്ടുകള്‍ക്ക് മുന്നിട്ടുനില്‍ക്കുകയാണ്.

 വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് അട്ടിമറി ജയം നേടുമോ എന്ന ചോദ്യം ഉയര്‍ത്തി ലീഡ് ഉയര്‍ത്തുകയാണ്. വി കെ പ്രശാന്ത് 600ലധികം വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com