വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ ഇന്നു മുതല്‍ പുനഃരാരംഭിക്കും; മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നിലപാട് മാറ്റി കെഎസ്ആര്‍ടിസി

അംഗീകൃത സ്ഥാപനങ്ങളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇന്നു മുതല്‍ ടിക്കറ്റ് ലഭിക്കും
വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ ഇന്നു മുതല്‍ പുനഃരാരംഭിക്കും; മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നിലപാട് മാറ്റി കെഎസ്ആര്‍ടിസി

തിരുവനന്തപുരം; മന്ത്രിയുടെ നിര്‍ദേശപ്രകാരം വിദ്യാര്‍ത്ഥികള്‍ക്കുള്ള ടിക്കറ്റ് കണ്‍സെഷന്‍ പുനരാരംഭിക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു. അംഗീകൃത സ്ഥാപനങ്ങളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇന്നു മുതല്‍ ടിക്കറ്റ് ലഭിക്കും. ഗതാഗത മന്ത്രി. എ.കെ.ശശീന്ദ്രന്‍ കര്‍ശന നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി നിലപാട് മാറ്റിയത്.  

കണ്‍സെഷനു വേണ്ടി ഡിപ്പോകളിലും ചീഫ് ഓഫീസുകളിലും കെട്ടിക്കിടക്കുന്ന അപേക്ഷകളില്‍ രണ്ടു ദിവസത്തിനകം തീരുമാനമെടുക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. യാത്രാ ആനുകൂല്യം നിറുത്തലാക്കാനുള്ള തീരുമാനത്തിന് എതിരെ കെഎസ്‌യു, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്നലെ കെഎസ്ആര്‍ടിസി ചീഫ് ഓഫിസിനു മുന്നില്‍ സമരം നടത്തിയിരുന്നു. സിബിഎസ്ഇ സ്‌കൂളുകളിലും തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങളിലും പഠിക്കുന്ന ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രയമായിരുന്ന സംവിധാനമാണ് കെഎസ്ആര്‍ടിസി നിറുത്തലാക്കാന്‍ തീരുമാനിച്ചത്. 

സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ മുന്നോട്ടുപോകുന്ന പശ്ചാത്തലത്തില്‍ സൗജന്യ യാത്ര കൂടി ഏറ്റെടുക്കാന്‍ ആകില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ നിലപാട്.  സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കെഎസ്ആര്‍ടിസി കടന്നുപോകുന്നത്. സൗജന്യ യാത്ര നല്‍കുന്നത് വഴി പ്രതിവര്‍ഷം 105 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നാണ് കണക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com