വീടുകള്‍ തകര്‍ന്നു, റോഡിലേക്ക് വെള്ളം ഇരച്ചു കയറി; ആറാട്ടുപുഴയില്‍ വ്യാപക കടല്‍ക്ഷോഭം

വീടുകള്‍ തകരുകയും റോഡുകളില്‍ വെള്ളംകയറുകയും ചെയ്തതോടെ ജനജീവിതം ദുസ്സഹമായി
വീടുകള്‍ തകര്‍ന്നു, റോഡിലേക്ക് വെള്ളം ഇരച്ചു കയറി; ആറാട്ടുപുഴയില്‍ വ്യാപക കടല്‍ക്ഷോഭം

ആലപ്പുഴ; ഹരിപ്പാട് ആറാട്ടുപുഴയിലുണ്ടായ കടല്‍ക്ഷോഭത്തില്‍ വ്യാപക നാശനഷ്ടം. വീടുകള്‍ തകരുകയും റോഡുകളില്‍ വെള്ളംകയറുകയും ചെയ്തതോടെ ജനജീവിതം ദുസ്സഹമായി. കാര്‍ത്തിക ജംങ്ഷന്‍ മുതല്‍ തെക്കോട്ട് കള്ളിക്കാട്, എ കെ ജി നഗര്‍, നല്ലാണിക്കല്‍, വട്ടച്ചാല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് രൂക്ഷമായ കടല്‍ക്ഷോഭം അനുഭവപ്പെട്ടത്. 

കടലാക്രമണത്തില്‍ 10ാം വാര്‍ഡില്‍ സാധുപുരത്തില്‍ റാഫിയുടെ വീട് ഭാഗീകമായി തകരുകയും വീടിന്റെ ശുചി മുറി പൂര്‍ണ്ണമായും തകര്‍ന്നു പോകുകയും ചെയ്തു. തീരദേശ പാതയ്ക്ക് പടിഞ്ഞാറ് ഭാഗത്തെ വീടുകളെല്ലാം കടല്‍വെള്ളത്തിലായി. തീരദേശപാത കഴിഞ്ഞ് കിഴക്കോട്ട് ജനവാസ കേന്ദ്രങ്ങളിലേക്ക് കടല്‍വെള്ളം ഒഴുക്കി ജനജീവിതം ദുസ്സഹമായി. 

പല വീടുകളിലേയും മതില്‍ തകര്‍ന്നു വീഴുകയും മരങ്ങള്‍ കടപുഴകുകയും ചെയ്തു. ആറാട്ടുപുഴയിലും, വട്ടച്ചാലും കടല്‍ക്ഷോഭത്തില്‍ ഇലക്ട്രിക് പോസ്റ്റുകള്‍ ചരിഞ്ഞു. ശക്തമായി വെള്ളം ഇരച്ച് കയറി റോഡ് ഇളകി തുടങ്ങി. ശക്തമായി കടല്‍വെള്ളം അടിച്ചു കയറിയതോടെ നിരവധി ഇരുചക്ര വാഹനയാത്രികര്‍ മറിഞ്ഞു വീണു. റോഡില്‍ മണല്‍ നിറഞ്ഞിരിക്കുന്നതിനാല്‍, അടിയന്തിരമായി നീക്കം ചെയ്തില്ലങ്കില്‍ വരും ദിവസങ്ങളില്‍ ഇരുചക്രവാഹനക്കാര്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത കൂടുതലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com